Ellam nanmaykkay? nalkum

Malayalam
എല്ലാം നന്മയ്ക്കായ്‌ നല്‍കും

Song

  • Malayalam

    എല്ലാം നന്മയ്ക്കായ്‌ നല്‍കും നല്ല നാഥനേ
    നീയെന്നഭയം എന്നും രക്ഷാസങ്കേതം
    നീയില്ലെങ്കിലെന്‍റെ ജീവിതം ശൂന്യം
    നീയിയുണ്ടെങ്കിൽല്ലെന്‍റെ ജീവിതം ധന്യം
                              
    എങ്ങനെയിന്ന് ഇനി നാളെയെന്താകും
    എന്താണിങ്ങനെ എനിക്കെന്തുകൊണ്ടിത്
    നിനവുകളെല്ലാം മുന്നമേയവന്‍
    അറിഞ്ഞവനുള്ളില്‍ ധൈര്യമതേകി
    വഴി നടത്തി എത്ര അതിശയമായ്‌
    നന്ദിയുണ്ടെന്നും നാഥാ നിന്‍ കൃപ മതി (എല്ലാം..)
                              
    മുന്നില്‍ ചെങ്കടല്‍ പിന്നില്‍ ഫറവോന്‍ സൈന്യം
    എല്ലാം തകര്‍ന്നു ഇനി ജീവിതം വേണ്ട
    വിചാരങ്ങളെല്ലാം മുന്നമേയവന്‍
    അറിഞ്ഞവനുള്ളില്‍ ആശകളേകി
    വഴി നടത്തി എത്ര അതിശയമായ്‌
    നന്ദിയുണ്ടെന്നും നാഥാ നിന്‍ കൃപ മതി (എല്ലാം..)
                              
    രോഗം മാറില്ല ലോകം വിധിയെഴുതി
    ശോകം നിറഞ്ഞു മനം ഭീതിയിലായി
    ആകുലങ്ങളെല്ലാം മുന്നമേയവന്‍
    അറിഞ്ഞവനെന്നില്‍ വിടുതല്‍ നല്‍കി
    വഴിനടത്തി എത്ര അതിശയമായ്‌
    നന്ദിയുണ്ടെന്നും നാഥാ നിന്‍ കൃപ മതി (എല്ലാം..)

  • English

    Ellam nanmaykkay‌ nalkum nalla nathane
    neeyennabhayam ennum rakshasanketam
    neeyillenkilente jeevitham shunyam
    neeundenkil ente jeevitham dhanyam

    enganeyinnu ini naleyentakum
    endaningane enikkenthukondidu
    ninavukalellam munnameyavan
    arinjavanullil dhairyamatheki
    vazhi nadathi ethra adishayamay‌
    nanniyundennum natha nin kripa mati (ellam..)

    munnil chenkadal pinnil pharavon sainyam
    ellam takarnnu ini jeevitham venda
    vicharangalellam munnameyavan
    arinjavanullil ashakaleki
    vazhi nadathi ethra adishayamay‌
    nanniyundennum natha nin kripa mati (ellam..)

    rogam marilla lokam vidhiyezhuthi
    shokam niranju manam bhitiyilayi
    akulangalellam munnameyavan
    arinjavanennil vidutal nalki
    vazhi nadathi ethra adishayamay‌
    nanniyundennum natha nin kripa mati (ellam..)

Song added on : September 27, 2018
This song has been viewed 6750 times.

Rate This Song