Seeyonin paradeshikale naam lyrics

Malayalam Christian Song Lyrics

Rating: 4.00
Total Votes: 1.

Seeyonin paradeshikale naam
Uyarthiduvin kodiye
aanandathode aathma priyane gaanam muzhakki
kkondethirelkkaam namukke

1 bethalahem muthal kaalvariyolam
paadangal pathinjittunde
paadam vaykkenam laakkilekkodanam
maathruka nalkiyoreshuvin pinmpe;-

2 kashdatha anubhavicheshumaheshan
vazhi namukkorukkiyallo
idukkam njerukkamullevazhi pokanam
madichunilkkathe maargamaddhyathil;-

3 bhaaram sakalavum paapamasheshavum
Parithyajicheduka naam
Vishvasapoorthi varuthunna naayakan
Yeshuve thanne nokkuka sthhiramaay;-

4 paradeshikale vendeduthore
Jaya ghosham paadiduvin
aarppiduvin halleluyyaa paaduvin
karthanaam yeshuve orthu gamippin;-

5 seeyon nagariyil minnunna gopuram
doorathaay kaanunnunde
doothanmar daivathe sthuthikkunna shabdam
modamay kelkkunnu vegam gamikkaam;-

This song has been viewed 558 times.
Song added on : 9/24/2020

സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ

സീയോനിൻ പരദേശികളേ നാം
ഉയർത്തിടുവിൻ കൊടിയെ
ആനന്ദത്തോടെ ആത്മപ്രിയനെ ഗാനം മുഴക്കി
ക്കൊണ്ടെതിരേൽക്കാം നമുക്ക്

1 ബേതലഹേം മുതൽ കാൽവറിയോളം
പാദങ്ങൾ പതിഞ്ഞിട്ടുണ്ടേ
പാദം വയ്ക്കേണം ലാക്കിലേക്കോടണം
മാതൃക നൽകിയൊരേശുവിൻ പിൻമ്പേ;-

2 കഷ്ടതയനുഭവിച്ചേശുമഹേശൻ
വഴി നമുക്കൊരുക്കിയല്ലോ
ഇടുക്കം ഞെരുക്കമുള്ളീവഴി പോകണം
മടിച്ചുനിൽക്കാതെ മാർഗമദ്ധ്യത്തിൽ;-

3 ഭാരം സകലവും പാപമശേഷവും
പരിത്യജിച്ചീടുക നാം
വിശ്വാസപൂർത്തി വരുത്തുന്ന നായകൻ
യേശുവെ തന്നെ നോക്കുക സ്ഥിരമായ്;-

4 പരദേശികളേ വീണ്ടെടുത്തോരേ
ജയഘോഷം പാടിടുവിൻ
ആർപ്പിടുവിൻ ഹല്ലേലുയ്യാ പാടുവിൻ
കർത്തനാം യേശുവെ ഓർത്തു ഗമിപ്പിൻ;-

5 സീയോൻ നഗരിയിൽ മിന്നുന്ന ഗോപുരം
ദൂരത്തായ് കാണുന്നുണ്ടേ
ദൂതന്മാർ ദൈവത്തെ സ്തുതിക്കുന്ന ശബ്ദം
മോദമായ് കേൾക്കുന്നു വേഗം ഗമിക്കാം;-



An unhandled error has occurred. Reload 🗙