Papikku maravidam yeshu lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

papikku maravidameshu rakshakan
paarithil vannu jeevan thannavan
paramonnathan kurisholavum thanne-
thaazhthi enne oorthavan

1 ulakathin papathe nekkuvan
udaleduthuzhiyil vannavan
uyir thannavan munnam dinam
uyirthezhunnu vaanil chennavan;-

2 ennumullavan sarvvavallabhan
mannum vinnumellam undakkiyon
unnathadhipan hena papi-
yamenne thedivanna thatbhutham;-

3 vazhi sathya? jeevanumayavan vazhi
pishakathe nadathidu?
pozhiyu? sada kr?upa maripol
then mozhikal thuki thangkidu?;-

4 papabhara? pe?i valanjini
shapatheyil ve?eriyathe na?
krupaye?idu? kristhuveshuvin
kurishil vishramam nedidam;-

This song has been viewed 564 times.
Song added on : 9/22/2020

പാപിക്കു മറവിടമേശു രക്ഷകൻ

പാപിക്കു മറവിടമേശു രക്ഷകൻ
പാരിതിൽ വന്നു ജീവൻ തന്നവൻ
പരമോന്നതൻ കുരിശോളവും തന്നെ-
ത്താഴ്ത്തിയെന്നെയോർത്തവൻ

1 ഉലകത്തിൻ പാപത്തെ നീക്കുവാൻ
ഉടലെടുത്തൂഴിയിൽ വന്നവൻ
ഉയിർ തന്നവൻ മൂന്നാം ദിനം
ഉയിർത്തെഴുന്നു വാനിൽ ചെന്നവൻ;-

2 എന്നുമുള്ളവൻ സർവ്വവല്ലഭൻ 
മണ്ണും വിണ്ണുമെല്ലാമുണ്ടാക്കിയോൻ
ഉന്നതാധിപൻ ഹീന പാപി-
യാമെന്നെത്തേടിവന്നതത്ഭുതം;-

3 വഴി സത്യം ജീവനുമായവൻ വഴി
പിശകാതെ നടത്തിടും 
പൊഴിയും സദാ കൃപ മാരിപോൽ
തേൻ മൊഴികൾ തൂകി താങ്ങിടും;-

4 പാപഭാരം പേറി വലഞ്ഞിനി
ശാപത്തീയിൽ വീണെരിയാതെ നാം
കൃപയേറിടും ക്രിസ്തുവേശുവിൻ
കുരിശിൽ വിശ്രാമം നേടിടാം;-



An unhandled error has occurred. Reload 🗙