Kathirikkunna than shuddhimanmar ganam lyrics

Malayalam Christian Song Lyrics

Rating: 2.00
Total Votes: 1.

1 Kathirikkunna than shuddhimanmar ganam
kahalam kelkkumpol vaanil pokum
Yeshu karthaavinte ponmukham kanumpol
ethrayo santhosham sodarare;-

halleluyyaa jayam halleluyyaa jayam
allalellaamannu theernnu pokum
vana senaganam nokki nokki ninnu
athbhuthappettidum aa sadassil

2 Aarivar aarivar rajanodoppamay
panthiyirippathu sathya sabha
ponneshuthampuraan chinthiya rakthathil
phalamaam vishuddha koottamathre;-

3 prathiphalangal vibhagichu kodukkum
than perkkaay parthale vishvastharaay
jeevitham cheyatha than shuddhimanmar ganam
vangidum sammaanam aa sadassil;-

4 kannunerellaam thudachedumeyannu
ethrayo santhosham aa sadassil
kunjaattin kalyanashalayaam vanathil
kalyanavela aaghosham athre;-

5 kaanthayum kaanthanum aanandichedumpol
paarile kashdangal orthedumo
anthamillaathulla aananda raajante
svanthamaay therthaho sadhukkal naam;-

6 paaduvin paaduvin halleluyyaa jayam
saathaanum sainyavum thottupoyi
neethimanmar ganam unnathan koodennum
santhatham paadidum halleluyyaa;-

This song has been viewed 1502 times.
Song added on : 9/19/2020

കാത്തിരിക്കുന്ന തൻ ശുദ്ധിമാന്മാർ ഗണം

1 കാത്തിരിക്കുന്ന തൻ ശുദ്ധിമാന്മാർ ഗണം
കാഹളം കേൾക്കുമ്പോൾ വാനിൽ പോകും
യേശു കർത്താവിന്റെ പൊന്മുഖം കാണുമ്പോൾ
എത്രയോ സന്തോഷം സോദരരേ;-

ഹല്ലേലുയ്യാ ജയം ഹല്ലേലുയ്യാ ജയം
അല്ലലെല്ലാമന്നു തീർന്നുപോകും
വാനസേനാഗണം നോക്കിനോക്കിനിന്നു
അത്ഭുത​പ്പെട്ടീടും ആ സദസ്സിൽ

2 ആരിവർ ആരിവർ രാജനോടൊപ്പമായ്
പന്തിയിരിപ്പതു സത്യസഭ
പൊന്നേശുതമ്പുരാൻ ചിന്തിയ രക്തത്തിൽ
ഫലമാം വിശുദ്ധ കൂട്ടമത്രേ;-

3 പ്രതിഫലങ്ങൾ വിഭാഗിച്ചുകൊടുക്കും
തൻപേർക്കായ് പാർത്തലെ വിശ്വസ്തരായ്
ജീവിതം ചെയ്ത തൻ ശുദ്ധിമാന്മാർ ഗണം
വാങ്ങിടും സമ്മാനമാസദസ്സിൽ;-

4 കണ്ണുനീരെല്ലാം തുടച്ചീടുമേയന്നു
എത്രയോ സന്തോഷമാസദസ്സിൽ
കുഞ്ഞാട്ടിൻ കല്യണശാലയാം വാനത്തിൽ
കല്യണവേളയാഘോഷമത്രേ:-

5 കാന്തയും കാന്തനും ആനന്ദിച്ചീടുമ്പോൾ
പാരിലെ കഷ്ടങ്ങൾ ഓർത്തീടുമോ
അന്തമില്ലാതുള്ള ആനന്ദരാജന്റെ
സ്വന്തമായ് തീർത്തഹോ സാധുക്കൾ നാം;-

6 പാടുവിൻ പാടുവിൻ ഹല്ലേലുയ്യാ ജയം
സാത്താനും സൈന്യവും തോറ്റുപോയി
നീതിമാന്മാർ ഗണം ഉന്നതൻ കൂടെന്നും
സന്തതം പാടിടും ഹല്ലേലുയ്യാ;-

You Tube Videos

Kathirikkunna than shuddhimanmar ganam


An unhandled error has occurred. Reload 🗙