Yahe srishdikarthave lyrics

Malayalam Christian Song Lyrics

Rating: 3.00
Total Votes: 2.

This song has been viewed 2579 times.
Song added on : 9/26/2020

യാഹേ സൃഷ്ടികർത്താവേ

യാഹേ സൃഷ്ടികർത്താവേ
മർത്യനെ നീയോർക്കാൻ എന്തുള്ളൂ നാഥാ
സൃഷ്ടികളിലേറ്റം ധന്യത ചാർത്തി
മർത്യനുന്നതമാം മാനം നൽകീടാൻ

1 നിൻ സ്വരൂപം നൽകിയീമൺമയ മേനി
നിൻ ഭുജങ്ങളാലെ മെനഞ്ഞെടുത്തു
ജീവശ്വാസമൂതി ആത്മം പകർന്നു
സൃഷ്ടികൾക്കധിപരായ് നിയുക്തരാക്കി;- യാഹേ…

2 ദിവ്യതേജസ്സേകിയീമൺകൂടാരത്തിൽ
നിൻ ആലയം തീർത്തു മർത്യന്നുൾത്താരിൽ
സത്യത്തിൻ വിശുദ്ധിയിൽ ആരാധിപ്പാനും
നിന്നിഷ്ടമീഭൂവിൽ നിവർത്തിപ്പാനും;- യാഹേ...

3 പാപം മൂലം വന്ന ശാപം പോക്കീടാൻ
സ്വന്തപുത്രനെ നീ തന്നു യാഗമായ്
ലോകത്തെ നീയേറ്റം സ്നേഹിച്ചതിനാൽ
നിത്യമായ രക്ഷ ഞങ്ങൾക്കൊരുക്കി;- യാഹേ…

4 എത്രയോ വിസ്താരം തൃക്കരങ്ങൾക്ക്
ഈപ്രപഞ്ചമെല്ലാം വഹിച്ചീടുവാൻ
എണ്ണിത്തീർപ്പാനാമോ നിൻ കൃത്യങ്ങളെ
വർണ്ണിച്ചീടാനാമോ നിൻ മാഹാത്മ്യങ്ങൾ;- യാഹേ...

You Tube Videos

Yahe srishdikarthave


An unhandled error has occurred. Reload 🗙