Yeshu sannidanam enthoru samadanam lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

yeshu sannidhaanam enthoru samaadhanam
azhalum manassine arulum sukhadaanam!

1 lokathinnimbathe theduvor shokathaal veenidume
kristhuvin sannidhi chernnidunnor-kkennum athyaanandame;-

2 vedanayerunna neravum sodarar maarumbozhum
maratha snehithanameshuvin maril njaan chaaridume;-

3 verilloar aashwaasa sthaanavum verillor aashrayavum
mruthyuvilum samadhanamente kristhuvin sannidhaanam;-

4 kannuneer poornnamaay thornnidum karthaavu vannidumbol
pinneedorikkalum verpedaathe thannil maranjidum njaan;-

This song has been viewed 2090 times.
Song added on : 9/27/2020

യേശു സന്നിധാനം എന്തോരു സമാധാനം

യേശു സന്നിധാനം എന്തോരു സമാധാനം
അഴലും മനസ്സിന് അരുളും സുഖദാനം

1 ലോകത്തിന്നിൻപത്തെ തേടുവോർ ശോകത്താൽ വീണിടുമേ?
ക്രിസ്തുവിൻ സന്നിധി ചേർന്നിടുന്നോർക്കെന്നുമത്യാനന്ദമേ;- യേശു..

2 വേദനയേറുന്ന നേരവും സോദരർ മാറുമ്പോഴും
മാറാത്ത സ്നേഹിതനാമേശുവിൻ മാറിൽ ഞാൻ ചാരിടുമേ;- യേശു..

3 വേറില്ലൊരാശ്വാസ സ്ഥാനവും വേറില്ലോരാശ്രയവും
മൃത്യുവിലും സമാധാനമെന്റെ ക്രിസ്തുവിൻ സന്നിധാനം;- യേശു..

4 കണ്ണുനീർ പൂർണ്ണമായി തോർന്നിടും കർത്താവു വന്നിടുമ്പോൾ
പിന്നീടൊരിക്കലും വേർപെടാതെ തന്നിൽ മറഞ്ഞിടും ഞാൻ;- യേശു..

You Tube Videos

Yeshu sannidanam enthoru samadanam


An unhandled error has occurred. Reload 🗙