Ithuvareyenne karuthiya Nadha lyrics

Malayalam Christian Song Lyrics

Rating: 4.00
Total Votes: 1.

Ithuvareyenne karuthiya Nadha
Iniyenikennum thava krupa mathiyam

1)  Guruvaranam Nee karuthukil pinne
Kuravoru cheruthum varikilla Parane
Arikalil naduvil virunnorukum Nee
Parimala thailam pakarumen sirassil;-

2)  Parichithar palarum parihasichennal
Parichil Nee krupayal paricharichenne
Thiru chirakadiyil marachirul theerum
Vare’yenikarulum aruma’yodabhayam;-

This song has been viewed 5911 times.
Song added on : 3/23/2019

ഇതുവരെയെന്നെ കരുതിയ നാഥാ

ഇതുവരെയെന്നെ കരുതിയ നാഥാ
ഇനിയെനിക്കെന്നും തവ കൃപ മതിയാം (2)
                        1
ഗുരുവരനാം നീ കരുതുകില്‍ പിന്നെ
കുറവൊരു ചെറുതും വരികില്ല പരനെ
അരികളിന്‍ നടുവില്‍ വിരുന്നൊരുക്കും നീ
പരിമള തൈലം പകരുമെന്‍ ശിരസ്സില്‍ (2) (ഇതുവരെ..)
                        2
പരിചിതര്‍ പലരും പരിഹസിച്ചെന്നാല്‍
പരിചില്‍ നീ കൃപയാല്‍ പരിചരിച്ചെന്നെ
തിരു ചിറകടിയില്‍ മറച്ചിരുള്‍ തീരും-
വരെയെനിക്കരുളും അരുമയോടഭയം (2) (ഇതുവരെ..)
                        3
മരണത്തിന്‍ നിഴല്‍ താഴ് വര യതിലും ഞാന്‍
ശരണമറ്റവനായ്‌ പരിതപിക്കാതെ
വരുമെനിക്കരികില്‍ വഴി പതറാതെ
കരം പിടിച്ചെന്നെ നടത്തിടുവാന്‍ നീ (2) (ഇതുവരെ..)
                        4
കരുണയിന്‍ കരത്തിന്‍ കരുതലില്ലാത്ത
ഒരു നിമിഷവുമീ മരുവിലില്ലെനിക്ക്
ഇരവിലെന്നൊളിയായ് പകലിലെന്‍ തണലായ്‌
ഒരു പൊഴുതും നീ പിരിയുകയില്ല (2) (ഇതുവരെ..)

You Tube Videos

Ithuvareyenne karuthiya Nadha


An unhandled error has occurred. Reload 🗙