Abrahaam ennoru vriddhan lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

This song has been viewed 458 times.
Song added on : 9/14/2020

അബ്രഹാം എന്നൊരു വൃദ്ധൻ

അബ്രഹാം എന്നൊരു വൃദ്ധൻ
യിസ്ഹാക് എന്നൊരു ബാലൻ
അവരപ്പനും മകനും യാഗം-കഴിപ്പാൻ പുറപ്പെട്ടീടുന്നു
ആരുമാരുമറിഞ്ഞില്ലസാറായുമറിഞ്ഞില്ല
അവരപ്പനും മകനും യാഗം കഴിപ്പാൻ പുറപ്പെട്ടീടുന്നു(2)

1 വയസ്സകാലത്തുണ്ടായൊരു മകനാണിസ്ഹാക്ക്
അവൻ സന്തതി പെരുകീടും എന്നൊരു വാഗ്ദത്തവുമുണ്ടു
എങ്കിലും അവനെ യാഗം കഴിപ്പാൻ ദൈവം കല്പിച്ചു
ഇതെന്തൊരു കഥയാണെന്ന്
അബ്രഹാം ചോദിച്ചതുമില്ല;- അബ്രഹാം…

2 വിറകും തോളിൽ വഹിച്ചു-കുമാരൻ മലമുകളേറുന്നു
പിതാവിനോടൊരു ചോദ്യം- അപ്പാ! യാഗമൃഗമെവിടെ
മകനേ! ദൈവം കരുതിക്കൊള്ളം പിതാവുരയ്ക്കുന്നു
പിന്നീടൊന്നും ചോദിച്ചില്ല മലമുകളേറുന്നു;- അബ്രഹാ...

3 കല്ലുകൾകൊണ്ടാരു ബലിപീഠം അതിൽ വിറകുമടുക്കിയഹോ
തൻ മകനോടബ്രഹാം ഉടനേ ആജ്ഞാപിക്കുന്നു
കയറുക ! ബലിപീഠത്തിൽ യിസ്ഹാക് അനുസരിക്കുന്നു
കരചരണങ്ങൾ ബന്ധിക്കുന്നു കത്തി ഉയർത്തുന്നു
അപ്പൻ മകനേ യാഗം കഴിപ്പാൻ കത്തിയുയർത്തുന്നു;- അബ്രഹാ…

4 പെട്ടെന്നവിടൊരുശബ്ദം “മകനോടൊന്നും ചെയ്യരുത്”
നീ ദൈവഭയമുള്ളവനെന്ന് ഇപ്പോൾ ഞാനറിയുന്നെല്ലോ അവിടെയൊരാട്ടിൻ കുട്ടിയെ അബ്രഹാം കാണുന്നുണ്ടെല്ലോ
തൻ മകനിസഹാക്കിൻ പേർക്കതിനെ
യാഗം കഴിക്കുന്നു, അവരപ്പനും മകനും
സന്തോഷത്താൽ മടങ്ങിപ്പോരുന്നു(2);- അബ്രഹാം...



An unhandled error has occurred. Reload 🗙