Karthavente sangkethavum lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

karthavente sangkethavum
gopuravum kottayum thaan
parthalathil aarthiyode
thruppadam njaan chernnidunnen

1 shuddhanmarin sthuthikalin
simhaasane vaanidonnon
sarafukal-kkaaraadhyane nee
parishudhan parishudhan;-

2 aaraadhyane vandithane
aarilum nee unnathane
aaradhikkunnezha ippol
aaradhyante thruppadathil;-

3 abba-pitha-vennu vili-
chappane nin sannidhiyil
eppozhum ananjeeduvaan
ennullam vanjhichidunnu;-

4 jeevanulla kaalamellaam
jeeva nayakane vazhthum
jeeva natha deva devaa
jeevichedum ninakkay njaan;-

5 vaana meghe ennu varum
vanadhi vanavan yeshu
vegathil nee vanneedane
vinnil enne chertheduvan;-

This song has been viewed 452 times.
Song added on : 9/19/2020

കര്‍ത്താവെന്‍റെ സങ്കേതവും

കർത്താവെന്റെ സങ്കേതവും
ഗോപുരവും കോട്ടയും താൻ
പാർത്തലത്തിൽ ആർത്തിയോടെ
തൃപ്പാദം ഞാൻ ചേർന്നിടുന്നേൻ

1 ശുദ്ധന്മാരിൻ സ്തുതികളിൻ
സിംഹാസനേ വാണിടുന്നോൻ
സാറാഫുകൾ-ക്കാരാദ്ധ്യനേ നീ
പരിശുദ്ധൻ പരിശുദ്ധൻ;-

2 ആരാദ്ധ്യനേ വന്ദിതനേ
ആരിലും നീ ഉന്നതനേ
ആരാധിക്കുന്നേഴ ഇപ്പോൾ
ആരാദ്ധ്യന്റെ തൃപ്പാദത്തിൽ;-

3 അബ്ബാ-പിതാ-വെന്നു വിളി-
ച്ചപ്പനേ നിൻ-സന്നിധിയിൽ
എപ്പോഴും അണഞ്ഞീടുവാൻ
എന്നുള്ളം വാഞ്ചിച്ചിടുന്നു;-

4 ജീവനുള്ള കാലമെല്ലാം
ജീവനായകനെ വാഴ്ത്തും
ജീവനാഥാ ദേവ ദേവാ
ജീവിച്ചീടും നിനക്കായ് ഞാൻ;-

5 വാനമെഘേ എന്നു വരും
വാനാധി വാനവൻ യേശു
വേഗത്തിൽ നീ വന്നീടണേ
വിണ്ണിൽ എന്നെ ചേർത്തീടുവാൻ;-



An unhandled error has occurred. Reload 🗙