Priyan vegam varum nithya lyrics

Malayalam Christian Song Lyrics

Rating: 2.00
Total Votes: 1.

1 priyan vegam varum nithya rajavai
thante kandhaye cherppathinai
orunguken maname nin pathiye swekarippan
thidukamodoro nalum(2)

yeshuve nokki nee jeevicheduka
viswasathin nalla por poruthiduka
prathibhalam than tharum than priyanmarkke
prethyashayododuka puriyilekke

2 sworgathil nin nikshepamennenniduka
sworga rajyamathre ninte nithya geham
sworga rajyavum athin neethiyum munname
anneshik’anudhinavum (2);-

3 keerthanangalode nee odiduvan
karthan karuthidum ninakkai vendathellam
sworgathil mannayum parayil vellavum
marubhu prayanamathil (2);-

4 porjaicheduvan balam dharippikum thaan
parichayai kakum nine
mathil chadi kadakum nee than bhuja balathal
parthidum unnathikalil(2);-

5 aakayal en’manme nee aanadhika
aamodamode nee padeduka
avan ninte kottayum rakshayin parayum
arpparam cheyuka nee (2);-

This song has been viewed 1389 times.
Song added on : 9/22/2020

പ്രിയൻ വേഗം വരും നിത്യരാജാവായ് തന്റെ

1 പ്രിയൻ വേഗം വരും നിത്യരാജാവായ്
തന്റെ കാന്തയെ ചേർപ്പതിനായ്
ഒരുങ്ങുകെൻ മനമെ നിൻ പതിയെ സ്വീകരിപ്പാൻ
തിടുക്കമോടോരോനാളും(2)

യേശുവേ നോക്കി നീ ജീവിച്ചീടുക
വിശ്വാസത്തിൻ നല്ല പോർ പൊരുതീടുക
പ്രതിഫലം താൻ തരും തൻ പ്രിയന്മാർക്ക്
പ്രത്യാശയോടോടുക പുരിയിലേക്ക്

2 സ്വർഗ്ഗത്തിൽ നിൻ നിക്ഷേപമെന്നെണ്ണീടുക
സ്വർഗ്ഗരാജ്യമത്രേ നിന്റെ നിത്യഗേഹം
സ്വർഗ്ഗരാജ്യവും അതിൻ നീതിയും മുന്നമേ
അന്വേഷിച്ചനുദിനവും(2);- യേശുവേ...

3 കീർത്തനങ്ങളോടെ നീ ഓടീടുവാൻ
കർത്തൻ കരുതിടും നിനക്കായ് വേണ്ടതെല്ലാം
സ്വർഗ്ഗത്തിൻ മന്നയും പാറയിൻ വെള്ളവും
മരുഭുപ്രയാണമതിൽ(2);- യേശുവേ...

4 പോർജയിച്ചീടുവാൻ ബലം ധരിപ്പിക്കും താൻ
പരിചയായ് കാക്കും നിന്നെ
മതിൽ ചാടി കടക്കും നീ തൻ ഭുജബലത്താൽ
പാർത്തിടും ഉന്നതികളിൽ(2);- യേശുവേ...

5 ആകയാൽ എന്മനമേ നീ ആനന്ദിക്ക
ആമോദമോടെ നീ പാടീടുക
അവൻ നിന്റെ കോട്ടയും രക്ഷയിൻ പാറയും
അർപ്പണം ചെയ്യുക നീ(2);- യേശുവേ...

You Tube Videos

Priyan vegam varum nithya


An unhandled error has occurred. Reload 🗙