Sarvavum srishdicha karthave lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 2.

This song has been viewed 521 times.
Song added on : 9/24/2020

സർവവും സൃഷ്ടിച്ച കർത്താവേ നിൻ

സർവ്വവും സൃഷ്ടിച്ച കർത്താവേ നിൻ
ഭൂവിലെ വാസത്തെ ഓർക്കുന്നു ഞാൻ

1 ദരിദ്രനായി തീർന്നഹെ നിൻ കൃപയിൽ
തിരിച്ചുവരുത്തുവാനായി മർത്യരെ
പെരുത്തദുഃഖം നിനക്കിങ്ങുവന്നു
ഞെരുക്കങ്ങളനവധി അനുഭവിച്ചു;-

2 പാപത്താൽ ദൈവത്തിൻ വൈരികളായി
ശാപത്തിലകപ്പെട്ടു മനുജർക്കായി
പാപത്തിൻ ഭാരങ്ങളേറ്റിടുവാൻ
ദസന്റെ രൂപത്തെ എടുത്തതു നീ;-

3 മരണത്തെ രുചിച്ചു നീ ക്രൂശിലെന്റെ
നരകത്തിൻ ദുരിതങ്ങൾ നീക്കീടുവാൻ
കരുണയിൻ വൻനദി യേശുപരാ
കരയിച്ചു പാപിയിൻദുരിതം നിന്നെ;-

4 നിൻ മഹാ സ്നേഹം ഞാനോർത്തിടാതെ
അന്ധനായി പാപത്തിൽ ജീവിച്ചയ്യോ
സ്നേഹമുള്ളേശുവെന്നരികിൽ വന്നു
പാപത്തെ നീക്കിത്തൻ മാർവിലാക്കി;-

5 ആടുകൾക്കിടയനാമേശുവേ നീ
അടിയനെ ദിനം തോറും നടത്തണമേ
പച്ചമേച്ചിൽ സ്ഥലമെനിക്കു നൽകീ-
ട്ടിമ്പമായി ദിനംതോറും നടത്തണമേ;-

6 മരണത്തോളം നിന്നിൽ വിശ്വസ്തനായി 
പാർക്കുവാനെന്നെ നീ കാക്കണമേ
തിരുമേനിയെഴുന്നെള്ളി വെളിപ്പെടുമ്പോ- 
ളരികിലീ അടിയനും കാണണമേ;-



An unhandled error has occurred. Reload 🗙