Sthothram shree manuvelane lyrics

Malayalam Christian Song Lyrics

Rating: 1.00
Total Votes: 1.

Sthothram shree manuvelane
mama jeevane mahesane!

Paarththalaththil parizrayamaay paaril vanna nathane 
Mama jeevane maheshane!

Aadipithaav oothiyathaam aadivedanaadame!
Mama jeevane mahesane!

Maanava sammaanithane maananeeyaroopane
Mama jeevane maheshane!

Saadaramaa doothaganam geetham paadivaazhththidum
Mama jeevane mahesane!

Jeevakrpaa jalam choriyum jeeva'varshameghame
Mama jeevane mahesane!

Swantha raktham chinthiyenne hantha! veente tuththathaal
Mama jeevane mahesane!

Raajasuthaa! poojithane raajaraajanesuve
Mama jeevane mahesane!

Thaavakamaam naamamaho bhaavaneeyamaam sadaa
Mama jeevane mahesane!

This song has been viewed 990 times.
Song added on : 9/24/2020

സ്തോത്രം ശ്രീ മനുവേലനേ മമ ജീവനേ മഹേശനേ

സ്തോത്രം ശ്രീ മനുവേലനേ 
മമ ജീവനേ മഹേശനേ! 

1 പാർത്തലത്തിൽ പരിശ്രയമായ് 
പാരിൽ വന്ന നാഥനെ മമ ജീവനേ മഹേശനേ!

2 ആദിപിതാവോതിയതാം ആദിവേദനാദമേ!
മമ ജീവനേ മഹേശനേ!

3 മാനവസമ്മാനിതനേ മാനനീയരൂപനേ
മമ ജീവനേ മഹേശനേ!

4 സാദരമാദൂതഗണം ഗീതം പാടിവാഴ്ത്തിടും
മമ ജീവനേ മഹേശനേ!

5 ജീവകൃപാ ജലം ചൊരിയും ജീവവർഷമേഘമേ
മമ ജീവനേ മഹേശനേ!

6 സ്വന്ത രക്തം ചിന്തിയെന്നെ ഹന്ത! വീണ്ടെടുത്തതാൽ
മമ ജീവനേ മഹേശനേ!

7 രാജസുതാ! പൂജിതനേ രാജരാജനേശുവേ
മമ ജീവനേ മഹേശനേ!

8 താവകമാം നാമമഹോ ഭാവനീയമാം സദാ
മമ ജീവനേ മഹേശനേ!



An unhandled error has occurred. Reload 🗙