Vazhthumennum parameshane avante lyrics
Malayalam Christian Song Lyrics
Rating: 5.00
Total Votes: 1.
Vazhthumennum parameshene-avante sthuthi
Parkkumennum ente naavinmel
Parthalathil vasikkum nalaarthi paara mananjaalum
Kerthanam cheyyumennum than shresta naamathe mudaa njaan
1 Chinthanakalaake vedinjum paravidhipol
Santhatham njaan swairamadanjum
Kaanthanamavante chollil shaanthamaam mozhi thiranjum
Swaanthamaaviyaal niranjum-thanthiru naama-marinjum;-
2 Parvathangal kunnukaliva-yenikku raksha
Nalkukillayathililla njaan-vishramippaan thakkathonnum
Vishwasippaan thakkavannam
Nishwasikkapetta sathyam aashwasippikkunnu nithyam
3 Thankalekku nokkiyorkale vidaathavente
Thanka mukham shobhayekunnu
Shanka lesham bhavikkaatha thankamaakeyakannennum
Than kurishin jayathaala-dhanyarennum vasikkunnu
4 Balasimhangal karayunnu-vishakkave than
Balakaro paattu paadunnu
Paalanaamavarkku saalem naadhanenn-arinjirikke
Meliniyavarkku lavaleshavum-aakulamilla
5 Thannilanpulla thanmakkalkku varuvathellaam
Nanmayaayaver karuthunnu
Onnilumaver manam thalar nnavashar-aayidaathe
Mannavane nokkiyaverennu maanandichidunnu
വാഴ്ത്തുമെന്നും പരമേശനെ അവന്റെ സ്തുതി
വാഴ്ത്തുമെന്നും പരമേശനെ അവന്റെ സ്തുതി
പാർക്കുമെന്നും എന്റെ നാവിന്മേൽ
പാർത്തലത്തിൽ വസിക്കും നാളാർത്തി പാരമണഞ്ഞാലും
കീർത്തനം ചെയ്യുമെന്നും തൻ ശ്രേഷ്ഠനാമത്തെ മുദാ ഞാൻ
1 ചിന്തനകളാകെ വെടിഞ്ഞു പരവിധിപോൽ
സന്തതം ഞാൻ സ്വൈരമടഞ്ഞും
കാന്തനാമാവന്റെ ചൊല്ലിൽ ശാന്തമാം മൊഴി തിരഞ്ഞും
സ്വാന്തമാവിയാൽ നിറഞ്ഞും തൻതിരുനാമ-മറിഞ്ഞും;-
2 പർവ്വതങ്ങൾ കുന്നുകളിവയെനിക്കു രക്ഷ
നൽകുകില്ലായതിലില്ല ഞാൻ
വിശ്രമിപ്പാൻ തക്കതൊന്നും വിശ്വസിപ്പാൻ തക്കവണ്ണം
നിശ്വസിക്കപ്പെട്ട സത്യം ആശ്വസിപ്പിക്കുന്നു നിത്യം;-
3 തങ്കലേക്കു നോക്കിയോർകളെ വിടാതവന്റെ
തങ്കമുഖം ശോഭയേകുന്നു
ശങ്കലേശം ഭവിക്കാതതങ്കമാകെയകന്നെന്നും
തൻ കുരിശിൽ ജയത്താലാധന്യരെന്നും വസിക്കുന്നു;-
4 ബാലസിംഹങ്ങൾ കരയുന്നു വിശക്കവേ തൻ
ബാലകരോ പാട്ടുപാടുന്നു
പാലനമവർക്കു സാലേം നാഥനന്നറിഞ്ഞിരിക്കേ
മേലിനിയവർക്കു ലവലേശവുമാകുലമില്ല;-
5 തന്നിലൻപുള്ള തൻ മക്കൾക്കു വരുവതെല്ലാം
നന്മയായവർ കരുതുന്നു
ഒന്നിലുമവർ മനം തളർന്നവശരായിടാതെ
മന്നവനെ നോക്കിയവരെന്നുമാനന്ദിച്ചിടുന്നു;-
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 110 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 172 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 207 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 119 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 175 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 168 |
Testing Testing | 8/11/2024 | 133 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 421 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 1081 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 329 |