Veendedukka petta kuttame vegamunarnnu lyrics
Malayalam Christian Song Lyrics
Rating: 5.00
Total Votes: 3.
1 veendedukkappetta koottame
vegamunarnnu rekshakante vela cheyuveen
anthyakalam vannaduthe pentacosthin jvaalayane
chandhamode seva cheithal swontha’nattil poidame;-
2 Abraham issahak yakobe enna vishuddhar
ethranalay parthalm vittu
kathu kathu ninnidunna sodara nee orthiduka
purthiyay nin vela’therthu
parthalam vedinju’pokam;-
3 unnatha viliku yogyare vilichavante
sannindhiyil ninnu maralle
mannidathil ninne orthu unnatham vedinju vanna
nandanante vandya padam
ennum onnay vannichedam;-
4 ie loka rajyam asthamikaray
aa loka rajyam vegamitha aagamikaray
papamilla parishuddhan paridathil vannu thante
pavanamay jeevikkunna pavanare cherthidume;-
5 alppakalam mathrameyullu naam
ethravegam krithyamay vela therthidam
ethranal labhichedumo athra nalum rakshakante
puthrathvathin athmavale
shakthiyay than’vela therkkam;-
വീണ്ടെടുക്കപ്പെട്ട കൂട്ടമേ വേഗമുണർന്നു രക്ഷകന്റെ
1 വീണ്ടെടുക്കപ്പെട്ട കൂട്ടമേ വേഗമുണർന്നു
രക്ഷകന്റെ വേല ചെയ്യുവിൻ
അന്ത്യകാലം വന്നടുത്തേ പെന്തക്കോസ്തിൻ ജ്വാലയാണേ
ചന്തമോടെ സേവ ചെയ്താൽ സ്വന്തനാട്ടിൽ പോയിടാമേ
2 അബ്രഹാം ഇസഹാക്കു് യാക്കോബ് എന്ന വിശുദ്ധർ
എത്ര നാളായ് പാർത്തലം വിട്ടു
കാത്തു കാത്തു നിന്നീടുന്ന സോദരാ നീ ഓർത്തീടുക
പൂർത്തിയായ് നിൻ വേലതീർത്തു പാർത്തലം വെടിഞ്ഞുപോകാം
3 ഉന്നത വിളിക്കു യോഗ്യരേ വിളിച്ചവന്റെ
സന്നിധിയിൽ നിന്നു മാറല്ലെ
മന്നിടത്തിൽ നിന്നെ ഓർത്തു ഉന്നതം വെടിഞ്ഞുവന്ന
നന്ദനന്റെ വന്ദ്യപാദം എന്നും ഒന്നായ് വന്ദിച്ചീടാം
4 ഈ ലോകരാജ്യം അസ്തമിക്കാറായ്
ആ ലോകരാജ്യം വേഗമിതാ ആഗമിക്കാറായ്
പാപമില്ലാ പരിശുദ്ധൻ പാരിടത്തിൽ വന്നു തന്റെ
പാവനമായ് ജീവിക്കുന്ന പാവനരെ ചേർത്തിടുമേ
5 അല്പകാലം മാത്രമേയുള്ളു നാം
എത്രവേഗം കൃത്യമായി വേല തീർത്തിടാം
എത്രനാൾ ലഭിച്ചീടുമോ അത്രനാളും രക്ഷകന്റെ
പുത്രത്വത്തിൻ ആത്മാവാലെ ശക്തിയായ് തൻവേല തീർക്കാം
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 111 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 172 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 207 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 119 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 175 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 168 |
Testing Testing | 8/11/2024 | 134 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 421 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 1081 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 329 |