Yahova ente idayan paalikku lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

This song has been viewed 486 times.
Song added on : 9/26/2020

യഹോവ എന്റെ ഇടയൻ പാലിക്കുന്നവനെന്നെ

യഹോവ എന്റെ ഇടയൻ
പാലിക്കുന്നവനെന്നെ ദിനവും
എന്റെ ആയുസ്സിൻ നാളെല്ലാം
അങ്ങെ പാടി സ്തുതിച്ചിടും ഞാൻ

1 പച്ചപ്പുൽപ്പുറത്തെന്നെ കിടത്തുന്നവൻ
നിശ്ചല ജലമെന്നെ കുടിപ്പിക്കുന്നു
എൻ പ്രാണനെ അവൻ തണുപ്പിക്കുന്നു
നീതിയിൻ പാതയിൽ നടത്തുന്നെന്നെ;- യഹോവ...

2 കൂരിരുൾ താഴ്വരയിൽ ഞാൻ നടന്നാലും
ഭവിക്കില്ല യാതൊരു അനർത്ഥങ്ങളും
തൻ ശക്തി എന്മേൽ പകർന്നീടുവാൻ
ഉന്നതൻ എന്നോടു കൂടെയുണ്ടല്ലൊ;- യഹോവ...

3 ശത്രുക്കൾ കാൺകെ വിരുന്നൊരുക്കുന്നു
എൻ തലയെ അഭിഷേകം ചെയ്യും
എൻ പാനപാത്രവും നിറയ്ക്കുന്നവൻ
ദീർഘകാലം വസിക്കും നിന്നാലയം തന്നിൽ;- യഹോവ...



An unhandled error has occurred. Reload 🗙