Yeshuvin rakthathal vendedukka lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Yeshuvin rakathathal vendedukka’ppettavarr
Vishudhiyilennum jeevichidaam
Ashuddhiyellaam akatti maatti
Vishuddhiyil nilkkaam anthyam vare

Vedippakkam namme daivabhayathil
Jadathin krriyakal maravippiche
Aathmaavin kanmashangal neekki
Vishudhiye thikachidaam

Abhisheka shakthiyal aanandathailthaal
Nithyamaakum thejassinaal
Vishuddhiyilennum kathiduvan
Neethiphalathal nirrayakkename;-  

Shakatharakum shathrukkal naduvil
Virunnorukkidum athishayamaay
Aazhangal kandu kalangidenda
Aganiyo ninne thodukayilla;- 

Unnatha’viliyaal vilkkappettor
Unmayay marridum nikshepamay
Shuddheekarikum kashatangalelam
Sabhayam kanthaye orukkidume;- 

Mahaprathiphalam thallidalle
Vagdatham cheythavan vegam varum
Nithyathaykay orukkappettor
Pashukidakkalpol thullichadum;-

This song has been viewed 390 times.
Song added on : 9/27/2020

യേശുവിൻ രക്തത്താൽ വീണ്ടെടുക്ക​പ്പെട്ടവർ

1 യേശുവിൻ രക്തത്താൽ വീണ്ടെടുക്കപ്പെട്ടവർ
വിശുദ്ധിയിലെന്നും ജീവിച്ചിടാം
അശുദ്ധിയെല്ലാം അകറ്റി മാറ്റി
വിശുദ്ധിയിൽ നിൽക്കാം അന്ത്യംവരെ

വെടിപ്പാക്കാം നമ്മെ ദൈവഭയത്തിൽ
ജഡത്തിൻ ക്രിയകൾ മരവിപ്പിച്ച്
ആത്മാവിൻ കന്മഷങ്ങൾ നീക്കി
വിശുദ്ധിയെ തികച്ചിടാം

2 അഭിഷേക ശക്തിയാൽ ആനന്ദതൈലത്താൽ
നിത്യമാകും തേജസ്സിനാൽ
വിശുദ്ധിയിലെന്നും കാത്തിടുവാൻ
നീതിഫലത്താൽ നിറയ്ക്കേണമേ;- വെടി...

3 ശക്താരാകും ശത്രുക്കൾ നടുവിൽ
വിരുന്നൊരുക്കിടും അതിശയമായ്
ആഴങ്ങൾ കണ്ട് കലങ്ങിടേണ്ട
അഗ്നിയോ നിന്നെ തൊടുകയില്ല;- വെടി...

4 ഉന്നതവിളിയാൽ വിളിക്കപ്പെട്ടോർ
ഉണ്മയായ് മാറിടും നിക്ഷേപമായ്
ശുദ്ധീകരിക്കും കഷ്ടങ്ങളെല്ലാം
സഭയാം കാന്തയെ ഒരുക്കിടുമേ;- വെടി...

5 മഹാപ്രതിഫലം തള്ളിടല്ലേ
വാഗ്ദത്തം ചെയ്തവൻ വേഗം വരും
നിത്യതയ്ക്കായ് ഒരുക്കപ്പെട്ടോർ
പശുക്കിടാക്കൾപ്പോൽ തുള്ളിച്ചാടും;- വെടി...

 

You Tube Videos

Yeshuvin rakthathal vendedukka


An unhandled error has occurred. Reload 🗙