Paahimaam deva deva lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Paahimam deva deva pavanarupa


paahimaam deva deva, paavanaroopaa


paahimaam deva deva


1 mohavaaridhi thannil kevalam valayunna


dehikalkkoru rakshaa’naukayaam parameshaa


2 lokavumathilulla sarvvavum nijavaakkaan


chaalave padachoru devanaayakaa vande


3 kshaama’sankdam neekki praanikal’kkanuvelam


kshemajeevitham nalkum premaharmyame deva


4 paapamaam valayil njaana’pathichuzhalaayvaan


thaapanashanaa nin kaiyekidename nithyam


5 dharmma’rakshanam cheyvaan urviyilavathaara


karmmamenthiya sarvvam sharmmadaa namaskaaram


6 neethiyen galathin melongiya karavaalam


veethamaakkiya jagathraathaave sharanam nee


7 jeernnamam vasanathal chaditha’naayorenne


poornna shubhrama’manki thoornnam dharichone


8 nithya jeevanennullil sathyama’yulavaakkaan


sthuthyamaam puthu’janamam datham cheythoru natha


9 deenaril kaniverum praananaayakaa potti


thaanu njaan thirumumpil veenithaa vanangunnen

This song has been viewed 112 times.
Song added on : 8/20/2024

പാഹിമാം ദേവ ദേവ

പാഹിമാം ദേവ ദേവ, പാവനരൂപാ


പാഹിമാം ദേവ ദേവ


1.മോഹവാരിധി തന്നിൽ കേവലം വലയുന്ന


ദേഹികൾക്കൊരു രക്ഷാനൗകയാം പരമേശാ;- പാഹി..


2.ലോകവുമതിലുള്ള സർവ്വവും നിജവാക്കാൻ


ചാലവെ പടച്ചൊരു ദേവനായകാ വന്ദേ;- പാഹി...


3.ക്ഷാമസങ്കടം നീക്കി പ്രാണികൾക്കനുവേലം


ക്ഷേമജീവിതം നൽകും പ്രേമഹർമ്യമെ ദേവ;- പാഹി...


4.പാപമാം വലയിൽ ഞാനപതിച്ചുഴലായ്‌വാൻ


താപനാശനാ നിൻ കൈയേകിടേണമേ നിത്യം;- പാഹി...


5.ധർമ്മരക്ഷണം ചെയ്‌വാൻ ഉർവ്വിയിലവതാര


കർമ്മമേന്തിയ സർവ്വ ശർമ്മദാ നമസ്കാരം;- പാഹി...


6.നീതിയെൻ ഗളത്തിന്മേലോങ്ങിയ കരവാളം


വീതമാക്കിയ ജഗദ്ത്രാതാവേ ശരണം നീ;- പാഹി...


7.ജീർണ്ണമാം വസനത്താൽ ഛാദിതനായൊരെന്നെ


പൂർണ്ണശുഭ്രമാമങ്കി തൂർണ്ണം ധരിപ്പിച്ചോനെ;- പാഹി...


8.നിത്യജീവനെന്നുള്ളിൽ സത്യമായുളവാക്കാൻ


സ്തുത്യമാം പുതുജന്മം ദത്തം ചെയ്തൊരു നാഥാ;- പാഹി...


9.ദീനരിൽ കനിവേറും പ്രാണനായകാ പോറ്റി


താണു ഞാൻ തിരുമുമ്പിൽ വീണിതാ വണങ്ങുന്നേൻ;- പാഹി...



An unhandled error has occurred. Reload 🗙