Nissimamam nin snehathe prakashipikum

Malayalam
നിസ്സീമമാം നിൻ സ്നേഹത്തെ പ്രകാശിപ്പിക്കും

Song

  • Malayalam

    1 നിസ്സീമമാം നിൻസ്നേഹത്തെ
    പ്രകാശിപ്പിക്കും ക്രൂശിനെ
    ദർശിച്ചനേരം നാഥനേ
    നിനക്കു ഞാനധീനനായ്;-

    2 ഈ ഭൂമിയിൽ നിക്ഷേപമായ്
    ഞാനെണ്ണിവന്ന സർവ്വവും
    ഗണിച്ചിടുന്നു നഷ്ടമായ്
    ഈ ദർശനം മുഖാന്തരം;-

    3 പ്രമോദമായെന്നായുസ്സിൽ-
    സ്നേഹിച്ച വ്യർത്ഥകാര്യങ്ങൾ
    നികൃഷ്ടമെന്നറിഞ്ഞഹം
    വെടിഞ്ഞിടുന്നശേഷവും;-

    4 നിൻക്രൂശിൽ ഞാൻ നിരന്തരം
    പ്രശംസിച്ചിടും രക്ഷകാ
    മറ്റൊന്നിലുമെൻ മാനസം
    മഹത്ത്വമാഗ്രഹിക്കൊലാ;-

    5 അഗാധമപ്രമേയമാം
    ഈ സ്നേഹമർഹിക്കുന്നിടം
    എൻ ദേഹം ദേഹി മാനസം
    സമ്പൂർണ്ണമായ് സമസ്തവും;-

    6 സാഷ്ടാംഗം വീണു പാദത്തിൽ
    വണങ്ങിടുന്നു ഭക്തിയിൽ
    നിനക്കും നിൻ പിതാവിന്നും
    മഹത്ത്വം ദൈവാത്മാവിന്നും;-

  • English

    1 Nissimam nin snehathe
    prakashippikum krushine
    Darshichaneram nathane
    ninaku njan'adhenanay;-

    2 Iee bhumiyil nikshepamay
    Njanenni vanna sarwavum
    Ganichidunnu nashdamay
    iee darshanam mukanthiram;-

    3 Pramodama ennayussil
    snehicha vyarthakaryangal
    nikrishdam ennarinjaham
    vedinjidunna-sheshavum;-

    4 Nin krushil njan niranthram
    Prashamchedum rakshaka
    Mattonnilum en manasam
    mahathvma grahikola;-

    5 Agathama prameyamam
    iee snehamarhikkunnidam
    en deham dehi manasam
    Sampoornnamay samasthavum;-

    6 Shrashtamgam veenu padathil
    Vanagidunnu bhakthiyil
    ninakkum nin pithavinum
    mahatwam daivathmavinum;-

Song added on : September 21, 2020
This song has been viewed 1008 times.

Rate This Song

YouTube Videos