Bhaktharin shashvatha vishramame lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

bhaktharin shashvatha vishramame
ninnil njaan nithyavum vishramikkum;
addhvanikkunnorkkum bharam chumapporkkum;
aashvasam eekikkondanandam nalkunna

1 parvatham marilum kunnukalum
thal sthanathu ninnu nengkiyalum;
neengukilla daya ennil ninnottume;
divya samadhanam thannennum sukshikkum;-

2 agniyil koode nadannedilum
agni jawala enmel theendukilla;
olangkalenmel kavinju vanneedilum;
vezhathe thazhathe sukshikum nee enne;-

3 kashdatha pattini nagnathayo
aapatho vaalo vannedukilum;
bhethiyilla thellum nee ente sangketham;
ninnil njaan nithyamam vishramam kandethi;-

4 enne thane marann-en priyane
ninnude pinnaale njaan varunne;
en priyaa ninnude prema’mathorkkumpol;
onnumenikkini lokathil vendaaye;-

5 lokam athin-anthya’thethidunne
loka gathikalum maaridunne;
kaanthayakum sabha kankaluyarthi-nin;
aagamanam kaathingke-aavalaay nilkkunne;-

This song has been viewed 1023 times.
Song added on : 9/15/2020

ഭക്തരിൻ ശാശ്വത വിശ്രാമമെ നിന്നിൽ ഞാൻ

ഭക്തരിൻ ശാശ്വത വിശ്രാമമേ
നിന്നിൽ ഞാൻ നിത്യവും വിശ്രമിക്കും;
അദ്ധ്വാനിക്കുന്നോർക്കും ഭാരം ചുമപ്പോർക്കും;
ആശ്വാസം ഏകിക്കൊണ്ടാനന്ദം നൽകുന്ന

1 പർവ്വതം മാറിലും കുന്നുകളും
തൽസ്ഥാനത്തുനിന്നു നീങ്ങിയാലും;
നീങ്ങുകില്ല ദയ എന്നിൽ നിന്നൊട്ടുമേ;
ദിവ്യസമാധാനം തന്നെന്നും സൂക്ഷിക്കും;-

2 അഗ്നിയിൽക്കൂടെ നടന്നീടിലും
അഗ്നി ജ്വാല എൻമേൽ തീണ്ടുകില്ല;
ഓളങ്ങളെന്മേൽ കവിഞ്ഞു വന്നീടിലും;
വീഴാതെ താഴാതെ സൂക്ഷിക്കും നീ എന്നെ;-

3 കഷ്ടത പട്ടിണി നഗ്നതയോ
ആപത്തോ വാളോ വന്നീടുകിലും;
ഭീതിയില്ല തെല്ലും നീ എന്റെ സങ്കേതം;
നിന്നിൽ ഞാൻ നിത്യമാം വിശ്രമം കണ്ടെത്തി;-

4 എന്നെ തന്നെ മറന്നെൻ പ്രിയനെ
നിന്നുടെ പിന്നാലെ ഞാൻ വരുന്നേ;
എൻ പ്രിയാ നിന്നുടെ പ്രേമമതോർക്കുമ്പോൾ;
ഒന്നുമെനിക്കിനി ലോകത്തിൽ വേണ്ടായേ;-

5 ലോകം അതിനന്ത്യത്തെത്തിടുന്നേ
ലോക ഗതികളും മാറിടുന്നേ;
കാന്തയാകും സഭ കൺകളുയർത്തി നിൻ;
ആഗമനം കാത്തിങ്ങ്-ആവലായ് നിൽക്കുന്നേ;-

You Tube Videos

Bhaktharin shashvatha vishramame


An unhandled error has occurred. Reload 🗙