Njan chodichathilum njan ninachathilum lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

1 Njan chodichathilum njan ninachathilum
ethra athishayamaayi nadathi
ente vedanayilum en kanneerilum
ethra vishvasthanayi enne karuthi

 

njan bhagyavaan njaan bhagyavaan
ennum ippozhum nee koodeyundallo
bhayam ethumilla pathareedukilla
ennum ippozhum nin kaavalullathal

2 ente naavonnu pizhachidukil
aruthennu parayumavan
ente ninavukal onnu mariyal
dhairyam nalki marodanakkum;
ithra nalla snehithan arumanathhan
enne krpayal nasathedume;-

2 ente balamonnu kshayichedukil
thunayeki karuthumavan
ente mizhikal onnu pidanjaal
aashayal manam niraykkum;
ithra nalla palakan arumanathhan
enne jayathode nadathedume;-

3 ente kalonnu vazhuthedukil
karam thannu nadathumavan
ente kuravukal eetu paranjaal
svanthamakki cherthedume;
ithra nalla rakshakan arumanathhan
enne balathode nadathedume;-

This song has been viewed 4537 times.
Song added on : 9/21/2020

ഞാൻ ചോദിച്ചതിലും ഞാൻ നിനച്ചത്തിലും

1 ഞാൻ ചോദിച്ചതിലും ഞാൻ നിനച്ചത്തിലും
എത്ര അതിശയമായി നടത്തി
എന്റെ വേദനയിലും എൻ കണ്ണീരിലും
എത്ര വിശ്വസ്തനായി എന്നെ കരുതി

ഞാൻ ഭാഗ്യവാൻ ഞാൻ ഭാഗ്യവാൻ
എന്നും ഇപ്പോഴും നീ കൂടെയുണ്ടല്ലോ
ഭയമേതുമില്ല പതറീടുകില്ല
എന്നും ഇപ്പോഴും നിൻ കാവലുള്ളതാൽ

2 എന്റെ നാവൊന്നു പിഴച്ചിടുകിൽ
അരുതെന്നു പറയുമവൻ
എന്റെ നിനവുകൾ ഒന്നു മാറിയാൽ
ധൈര്യം നൽകി മാറോടണക്കും;
ഇത്ര നല്ല സ്നേഹിതൻ അരുമനാഥൻ
എന്നെ കൃപയാൽ നടത്തീടുമേ;-

2 എന്റെ ബലമൊന്നു ക്ഷയിച്ചീടുകിൽ
തുണയേകി കരുതുമവൻ
എന്റെ മിഴികൾ ഒന്നു പിടഞ്ഞാൽ
ആശായൽ മനം നിറയ്ക്കും;
ഇത്ര നല്ല പാലകൻ അരുമനാഥൻ
എന്നെ ജയത്തോടെ നടത്തീടുമേ;-

3 എന്റെ കാലൊന്നു വഴുതീടുകിൽ
കരം തന്നു നടത്തുമവൻ
എന്റെ കുറവുകൾ ഏറ്റു പറഞ്ഞാൽ
സ്വന്തമാക്കി ചേർത്തീടുമേ;
ഇത്ര നല്ല രക്ഷകൻ അരുമനാഥൻ
എന്നെ ബലത്തോടെ നടത്തീടുമേ;-

 

You Tube Videos

Njan chodichathilum njan ninachathilum


An unhandled error has occurred. Reload 🗙