Lyrics for the song:
Pedi venda lesham (poy bhayamellam)
Malayalam Christian Song Lyrics
1 Pedi venda lesham, koode njan ennum
Parkumenna vaakken, deepamaayennum
Kooriruttin madhye koode sobhichen
Paatha kaanicheedum thaniye vidapeda
Poy bhayamellam poy bhayamellaam
Thaan kaivida sanneham illlathinnottum
2 shobhayerum pookkal vaadi veezhunnu
suryakaanthi koode maanjupokume
sharon thaaraam yeshu paarakkum anthike
vaanill kaanthiyam thaan thaniye vittidumo;- poy...
3 maargam andhakaaram aayitheernnaalum
aapalkkaalamente bhaagamakilum
yeshunaadhan ennil aasha cherkkunnu
modam ekum vaakyam thaniye vidappedaa;- poy...
പേടി വേണ്ട ലേശം (പോയ് ഭയമെല്ലാം)
1 പേടി വേണ്ട ലേശം കൂടെ ഞാനെന്നും
പാർക്കുമെന്ന വാക്കെൻ ദീപമായെന്നും
കൂരിരുട്ടിൻമദ്ധ്യേ കൂടെ ശോഭിച്ചെൻ
പാത കാണിച്ചീടും തനിയെ വിടപ്പെടാ
പോയ് ഭയമെല്ലാം പോയ് ഭയമെല്ലാം
തൻ കൈ വിടാ സന്ദേഹം ഇല്ലാതിനൊട്ടും (2)
2 ശോഭയേറും പൂക്കൾ വാടിവീഴുന്നു
സൂര്യ കാന്തി കൂടെ മാഞ്ഞു പോകുമേ
ശാരോൻ താരം യേശു പാർക്കുമന്തികേ
വാനിൽ കാന്തിയാം താൻ തനിയെ വിട്ടിടുമോ;-
3 മാർഗ്ഗം അന്ധകാരം ആയി തീർന്നാലും
ആപൽകാരം എന്റെ മാർഗം ആകിലും
യേശു നാഥൻ എന്നിൽ ആശ ചേർക്കുന്നു
മോദമേകും വാക്യം തനിയെ വിടപ്പെടാ;-