Lyrics for the song:
Kudumpol impamulla kudumbam

Malayalam Christian Song Lyrics

Rating: 5.00
Total Votes: 2.
Share this song

Kudumpol impamulla kudumbam
yah nalkum kudumbam
yahova vazhum kudumbam
njanum ente bhavanavum
njangal yahovaye sevikkum
sthothra yagam arppichidum
thadanishtam nivarthikkum (kudumpol..)
                    
srishtavam daivam nayichidunna
santhoshamulla sal kudumbam (2)
sukha duhkhangalil onnay‌i ninnidum
karya vicharakarayidum
nirmmala snehathal niranjidum
nithya pithavine vandichidum (kudumpol..)
                    
nallayidayan karudidunna
nanmanirayum sal kudumbam (2)
kurirul tazhvara talarnnidilla
sathruvin mumpilo padaridilla
nirbhayamode nadannidum
sathyavachanathe dhyanichidum (kudumpol..)
                    
athmavam daivam nirachidunna
kripa nirayum sal kudumbam (2)
prartthanayil ennum niratarakum
athma varangalal shobhichidum
krushinte padayil nadannidum
athmavilennum aradhikkum (kudumpol..)

 

This song has been viewed 6663 times.
Song added on : 3/25/2019

കൂടുമ്പോള്‍ ഇമ്പമുള്ള കുടുംബം

കൂടുമ്പോള്‍ ഇമ്പമുള്ള കുടുംബം
യാഹ് നല്‍കും കുടുംബം
യഹോവ വാഴും കുടുംബം
ഞാനും എന്‍റെ ഭവനവും
ഞങ്ങള്‍ യഹോവയെ സേവിക്കും
സ്തോത്ര യാഗം അര്‍പ്പിച്ചീടും
താതനിഷ്ടം നിവര്‍ത്തിക്കും (കൂടുമ്പോള്‍..)
                    
സൃഷ്ടാവാം ദൈവം നയിച്ചീടുന്ന
സന്തോഷമുള്ള സല്‍ കുടുംബം (2)
സുഖ ദുഃഖങ്ങളില്‍ ഒന്നായ്‌ നിന്നിടും
കാര്യ വിചാരകരായീടും
നിര്‍മ്മല സ്നേഹത്താല്‍ നിറഞ്ഞീടും
നിത്യ പിതാവിനെ വന്ദിച്ചീടും (കൂടുമ്പോള്‍..)
                    
നല്ലയിടയന്‍ കരുതീടുന്ന
നന്മനിറയും സല്‍ കുടുംബം (2)
കൂരിരുള്‍ താഴ്വര തളര്‍ന്നിടില്ല
ശത്രുവിന്‍ മുമ്പിലോ പതറിടില്ല
നിര്‍ഭയമോടെ നടന്നീടും
സത്യവചനത്തെ ധ്യാനിച്ചീടും (കൂടുമ്പോള്‍..)
                    
ആത്മാവാം ദൈവം നിറച്ചീടുന്ന
കൃപ നിറയും സല്‍ കുടുംബം (2)
പ്രാര്‍ത്ഥനയിലെന്നും നിരതരാകും
ആത്മ വരങ്ങളാല്‍ ശോഭിച്ചീടും
ക്രൂശിന്‍റെ പാതയില്‍ നടന്നീടും
ആത്മാവിലെന്നും ആരാധിക്കും (കൂടുമ്പോള്‍..)

 



An unhandled error has occurred. Reload 🗙