Vinayam ulloru hridayamennil lyrics

Malayalam Christian Song Lyrics

Rating: 3.67
Total Votes: 3.

This song has been viewed 6399 times.
Song added on : 9/26/2020

വിനയമുള്ളോരു ഹൃദയമെന്നിൽ

വിനയമുള്ളോരു ഹൃദയമെന്നിൽ
മെനഞ്ഞിടേണമേ ദൈവമേ
അനുദിനം തവ ഭാവമെന്നിൽ,
വിളങ്ങിടാൻ കൃപയേകിടൂ

ദിനം ദിനം ഞാൻ ദൈവമേ,
മറന്നു പോയ് നിൻ ദാനങ്ങൾ
സ്വാശ്രയത്തിൽ നിഗളിയായ്
സ്നേഹവാനേ ക്ഷമിക്കണേ

1 നിഗളമെൻ നയനങ്ങൾ മൂടി, 
ഇരുളിലാക്കിയെൻ ജീവിതം
കോപമെൻ അധരങ്ങൾ മൂടി
പരുഷമാക്കിയെൻ മൊഴികളെ;- ദിനം ദിനം…

2 അന്യരിൽ ഞാൻ നന്മ കാണാൻ, 
തുറന്ന മനസ്സെനിക്കേകുക
എന്നിലെ ഇല്ലായ്മ കാണാൻ
ആത്മദർശനം ഏകുക;- ദിനം ദിനം…

3 താഴ്ചയും സൗമ്യതയുമെന്നിൽ,
 അനുദിനം വളർന്നീടുവാൻ
താവകാത്മാവെന്റെയുള്ളിൽ
വാണിടേണം നിത്യമായ്;- ദിനം ദിനം…



An unhandled error has occurred. Reload 🗙