Vanalokathezhunnallinaan shreeyeshu lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

This song has been viewed 321 times.
Song added on : 9/26/2020

വാനലോകത്തെഴുന്നള്ളിനാൻ ശ്രീയേശുനാഥൻ

പല്ലവി
വാന ലോകത്തെഴുന്നെള്ളിനാൽ ശ്രീയേശു നാഥൻ
വാന ലോകത്തെഴുന്നെള്ളിനാൻ...

അനുപല്ലവി
വാനലോകത്തെഴുന്നെള്ളിനാ - നൊലിവുമലയിൽ നി-
ന്നാനന മുയർത്തി - ശിഷ്യർ വാനിൽ നോക്കി നിന്നിടവേ – വാന

ചരണങ്ങൾ
1 വിണ്ണുലകത്തിൽ നിന്നിറങ്ങി മനുജാതനായി
വന്നു മാ-ഗുരുവായ് വിളങ്ങി
ചൊന്നു ശിഷ്യരോടുപദേശം - നന്മ ചെയ്തു
നടന്നറിയിച്ചു സുവിശേഷം...
മന്നിടത്തുള്ളോർക്കു ചോര ചിന്നി മരിച്ചു മരണം-
വെന്നുയിർത്തു നാൽപ്പതാം നാ-ളിന്നിലംവിട്ടജയമായ്;- വാന...

2 മൽക്കിസദേക്കിന്റെ ക്രമത്തിൽ - പുരോഹിതവേ
ലയ്ക്കു തന്റെ സ്വന്ത രക്തത്തെ...
തൃക്കരത്തങ്ക ത്തളികയിൽ ഏന്തിയതിങ്കൽ
മുക്കിയ വിരലുള്ളവനായ്...
ഇക്കുല പാപ മൊക്കെയ്ക്കും തക്ക പരിഹാരം  ചെയ്വാൻ
സ്വർഗ്ഗമാം വിശുദ്ധസ്ഥലം നോക്കി മഹാ പുരോഹിതൻ;- വാന...

3 തന്നിൽ വിശ്വസിക്കുന്നോർക്കായി-ട്ടഴിവില്ലാത്ത
മന്ദിര മൊരുക്കുവാനായി...
എന്നു മവരോ ടിരിപ്പാനായ് സത്യാത്മാവേ
പകർന്നവർക്കു കൊടുപ്പാനായി...
ഉന്നതൻ വല ഭാഗത്തിരുന്നു – പക്ഷവാദം ചെയ്തു
തന്നുടയോർക്കു മോചനം തന്നു - രക്ഷിപ്പതിനായി;- വാന...

4 സേനയിൽ കർത്തൻ പരിശുദ്ധൻ - എന്നു സ്വർഗ്ഗീയ
സേനകൾ സ്തുതിച്ചു പാടവേ
വാന മാർന്ന ശിഷ്യർ മുഖത്തേൽ തിരു കടാക്ഷം
വീണു വിടർന്നു വിളങ്ങവേ...
വാനവർ സാക്ഷിനിൽക്കവെ മാനവർ പാപം നീങ്ങവെ
കാണികൾ കാഴ്ചയിൽ നിന്നു - വാനമേഘത്തിൽ മറഞ്ഞു;- വാന...

5 ഉന്നതദേവ മഹിമയും വിലയേറിയ രത്ന-
കാന്തിക്കൊത്ത കതിരും...
മിന്നിയ കണ്ണാടിപോലുള്ള തങ്ക വീഥിയും എന്നുമഴിയാത്ത
പണിയും എന്നുമാനന്ദവുമുള്ള...
പൊന്നെരുശലേമും കൊണ്ടു വന്നു മോദത്തോടു സീയോൻ
നന്ദിനിയെ ചേർത്തു കൊൾവാൻ;- വാന...

You Tube Videos

Vanalokathezhunnallinaan shreeyeshu


An unhandled error has occurred. Reload 🗙