Lyrics for the song:
Engo chumannu pokunnu

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.
Share this song

engo chumannu pokunnu kurishumaram
engo chumannu pokunnu

1 engo chumannu pokunningi-kaanalil ninte
amgam muzhuvan thalarnnayyo-en yeshunatha;-

2 papikalale vanna bharachumado? ithu
deva nintholilettu-vevalpedunnathum nee;-

3 bharam vahippanethum-kayabalamillathe
param parishramappettayasathodukoode;-

4 kaikaal thalarnnum iru-kankal irundum ninte
meykanthi vadi eettam-naavu varandum ayyo;-

5 kashdamedrohikalal-kashadappettathu kandal
pottum manam en dosham-koode eduthukondu;-

6 vechum virachum adivechum pokave oru
Veezcha’koodathe shimon thanum pinthudarnnukonde;-

7 mathavathura thante jaathi janangalodum
mayamillathe narikoottam vilapamodum;-

8 kollano nin dehathe? vellaano maranathe?
ellaa papangaleyum illatheyakkuvano?;-

9 kandakkallar naduvil-kondothukkiduvano?
shandalanmare thokkum-thalayottin mettino;-

10 nashavinashana? sa-rvveshan yeshuve? ninte
dasar nasham ozhivan-iee chumadum eduthu;-

 

This song has been viewed 570 times.
Song added on : 9/17/2020

എങ്ങോ ചുമന്നു പോകുന്നു! കുരിശുമരം

എങ്ങോ ചുമന്നു പോകുന്നു! കുരിശുമരം
എങ്ങോ ചുമന്നു പോകുന്നു!

1 എങ്ങോ ചുമന്നുപോകുന്നിങ്ങി-കാനലിൽ നിന്റെ
അംഗം മുഴുവൻ തളർന്നയ്യോ-എൻ യേശുനാഥാ;-

2 പാപികളാലെ വന്ന ഭാരച്ചുമടോ? ഇതു
ദേവാ നിൻതോളിറ്റു-വേവൽപെടുന്നതും നീ;-

3 ഭാരം വഹിപ്പാനേതും-കായബലമില്ലാതെ
പാരം പരിശ്രമപ്പെട്ടായാസത്തോടുകൂടെ;-

4 കൈകാൽ തളർന്നും ഇരു-കൺകൾ ഇരുണ്ടും നിന്റെ
മെയ്കാന്തി വാടി ഏറ്റം-നാവു വരണ്ടും അയ്യോ;-

5 കഷ്ടമീദ്രോഹികളാൽ-കഷ്ടപ്പെട്ടതു കണ്ടാൽ
പൊട്ടും മനം എൻ ദോഷം-കൂടെ എടുത്തുകൊണ്ടു;-

6 വേച്ചും വിറച്ചും അടിവെച്ചും പോകവെ ഒരു
വീഴ്ചകൂടാതെ ശിമോൻ താനും പിന്തുടർന്നുകൊണ്ട്;-

7 മാതാവാതുര തന്റെ ജാതി ജനങ്ങളോടും
മായമില്ലാതെ നാരികൂട്ടം വിലാപമോടും;-

8 കൊല്ലാനോ നിൻ ദേഹത്തെ? വെല്ലാനോ മരണത്തെ?
എല്ലാ പാപങ്ങളെയും ഇല്ലാതെയാക്കുവാനോ?;-

9 കണ്ഠക്കള്ളർ നടുവിൽ-കൊണ്ടൊതുക്കിടുവാനോ?
ശണ്ഠാളൻമാരെ തൂക്കും-തലയോട്ടിൻ മേട്ടിനോ;-

10 നാശവിനാശനാ സ-ർവ്വേശൻ യേശുവേ നിന്റെ
ദാസർ നാശം ഒഴിവാൻ-ഈ ചുമടും എടുത്തു;-

 

 



An unhandled error has occurred. Reload 🗙