Yeshuve pole aakuvan lyrics
Malayalam Christian Song Lyrics
Rating: 5.00
Total Votes: 3.
Yeshuve pole aakuvan yeshuvin vaaku kaakkuvan
Yeshuve noki jeevippan-ivaye kamshikunnu njan
Oorappikenne en natha niraka enne suthalma
Kristhan mahathwathale njan muttum niranju sobhippan
Saisavapraya veezhchakal-mosayalulla thazhchakal
Neekkuka ellam naayaka ekuka nin sampoornnatha
Prarthanayal eppozhum njan jagarichu poraduvaan
Ninte sahayam nalkuka-ente maha purohitha
Vagdathamam nikshepam njan aakayen swondamakuvan
Poornna prekasam rekshaka-poornna viswasatheyum thaa
Bheeruthwathal anekarum-theere pinmari khedhikum
Dheeratha nalkukeshuve veeranam sakhi aakuke
Vangukalla uttamam-thangukayere sudhamam
Ennu ninnodukude najan-ennuvan janam nalkanam
Theduvan nashtamayathum neduvan bhrishtamayathum
Kannuneervarkum sneham tha-vannunin agni kathika
Kashtathayilium paduvan-nashtamathil kodaduvan
Shakthiyarulka nathane-bhakthiyil purnanakuka
Yeshuvinkude thazuvan Yeshuvinkude vazhuvan
Yeshuvil nityam cheruvan-ivaye kamshikunnu njan
യേശുവെപ്പോലെ ആകുവാൻ
യേശുവെപ്പോലെ ആകുവാൻ
യേശുവിൻ വാക്കു കാക്കുവാൻ
യേശുവെ നോക്കി ജീവിപ്പാൻ
ഇവയെ കാംക്ഷിക്കുന്നു ഞാൻ
ഉറപ്പിക്കെന്നെ എൻനാഥാ!
നിറയ്ക്കയെന്നെ ശുദ്ധാത്മാ!
ക്രിസ്തൻ മഹത്വത്താലെ ഞാൻ
മുറ്റും നിറഞ്ഞു ശോഭിപ്പാൻ
ശൈശവ പ്രായവീഴ്ചകൾ
മോശെയാലുള്ള താഴ്ചകൾ
നീക്കുക എല്ലാം നായകാ!
ഏകുക നിൻ സമ്പൂർണ്ണത
പ്രാർത്ഥനയാൽ എപ്പോഴും ഞാൻ
ജാഗരിച്ചു പോരാടുവാൻ
നിന്റെ സഹായം നൽകുക
എന്റെ മഹാപുരോഹിതാ!
വാഗ്ദത്തമാം നിക്ഷേപം ഞാൻ
ആകെയെൻ സ്വന്തമാക്കുവാൻ
പൂർണ്ണപ്രകാശം രക്ഷകാ
പൂർണ്ണവിശ്വാസത്തെയും താ
ഭീരുത്വത്താൽ അനേകരും
തീരെ പിന്മാറി ഖേദിക്കും
ധീരത നൽകുകേശുവേ
വീരനാം സാക്ഷി ആക്കുകേ
വാങ്ങുകയല്ല ഉത്തമം
താങ്ങുക ഏറെ ശുദ്ധമാം
എന്നു നിന്നോടുകൂടെ ഞാൻ
എണ്ണുവാൻ ജ്ഞാനം നൽകണം
തേടുവാൻ നഷ്ടമായതും
നേടുവാൻ ഭ്രഷ്ടമായതും
കണ്ണുനീർവാർക്കും സ്നേഹം താ
വന്നു നിൻ അഗ്നി കത്തിക്ക
കഷ്ടതയിലും പാടുവാൻ
നഷ്ടമതിൽ കൊണ്ടാടുവാൻ
ശക്തിയരുൾക നാഥനേ!
ഭക്തിയിൽ പൂർണ്ണനാക്കുകേ
യേശുവിൻ കൂടെ താഴുവാൻ
യേശുവിൻ കൂടെ വാഴുവാൻ
യേശുവിൽ നിത്യം ചേരുവാൻ
ഇവയെ കാംക്ഷിക്കുന്നു ഞാൻ.
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 41 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 83 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 126 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 54 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 105 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 98 |
Testing Testing | 8/11/2024 | 59 |
Sarva Sthuthikalkum സാര്വ സ്തുതികള്കും | 1/11/2024 | 338 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 989 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 237 |