Nin kripa ethrayo athbhutham lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

This song has been viewed 755 times.
Song added on : 9/21/2020

നിൻ കൃപയെത്രയോ അത്ഭുതമേശുവേ

നിൻ കൃപയെത്രയോ അത്ഭുതമേശുവേ
എന്നുടെ ജീവിതത്തിൽ
എന്നെ സ്വർഗ്ഗീയനാക്കിയ സ്നേഹത്തിൻ പാരമ്യം
എവ്വിധം വർണ്ണിക്കേണ്ടു

1 പാപിയായ് ദോഷിയായ് ജീവിതം ചെയ്തെന്നെ
തേടിവന്നു രക്ഷിച്ചു
നിന്റെ കാരുണ്യമോർത്തു ഞാൻ നന്ദിയോടെന്നുമേ
വാഴ്ത്തി സ്തുതിച്ചീടുന്നേ;-

2 നീതി സമാധാനം സന്തോഷം നൽകിയ
ആത്മ മണവാളനെ ദിവ്യ
ആത്മ നിറവിനാൽ ആശീർവദിച്ചെന്നെ
ഭാഗ്യവാനാക്കിയല്ലൊ;-

3 കോടികോടി ദൂതർ സേനയുമായ് പ്രിയൻ
മേഘത്തിൽ വന്നീടുമ്പോൾ ഞാനും
തേജസ്സണിഞ്ഞു നിൻ കൂടവേ ചേരുവ-
തെത്രയോ ആനന്ദമേ;-

4 മൺമയമാകുമീ ഭൗമശരീരം പോയ്
വിൺശരീരം പ്രാപിക്കും
എന്റെ നിത്യഭവനത്തിൽ ചേർത്തിടുവാനായ്
വേഗം വന്നീടണമേ;-



An unhandled error has occurred. Reload 🗙