Uyarthidum njan ente kankal thuna
Song
- Malayalam
ഉയർത്തിടും ഞാൻ എന്റെ കൺകൾ
തുണയരുളും വൻഗിരിയിൽ
എൻസഹായം വാനം ഭൂമി
അഖിലം വാഴും യഹോവയിൽ1 യിസ്രായേലിൻ കാവൽക്കാരൻ നിദ്രാഭാരം തൂങ്ങുന്നില്ല
യഹോവയെൻ പാലകൻ താൻ ഇല്ലെനിക്കു ഖേദമൊട്ടും2 ശത്രുഭയം നീക്കിയെന്നെ മാത്രതോറും കാത്തിടുന്നു
നീതിയിൻ സൽപാതകളിൽ നിത്യവും നടത്തിടുന്നു3 ശോഭയേറും സ്വർപ്പുരിയിൻ തീരമതിൽ ചേർത്തിടുന്നു
ശോഭിതപുരത്തിൻ വാതിൽ എൻമുമ്പിൽ ഞാൻ കണ്ടിടുന്നു4 വാനസേന ഗാനം പാടി വാണിടുന്നു സ്വർഗ്ഗസീയോൻ
ധ്യാനിച്ചിടും നേരമെന്റെ മാനസം മോദിച്ചിടുന്നു5 ഹല്ലേലുയ്യാ ഹല്ലേലുയ്യാ ചേർന്നിടും ഞാൻ സ്വർഗ്ഗദേശേ
ഹല്ലേലുയ്യാ പാടി സർവ്വകാലവും ഞാൻ വാണിടുവാൻ - English
uyarthidum njaan ente kankal
thunayarulum van giriyil
en sahayam vaanam bhumi
akilam vazhum yahovayil1 israyelin kavalkkaran nidra bharam thungunnilla
Yahovayen paalakan than illenikku kheda'mottum;-2 shathru'bhayam neeki enne maathra thorum kathidunnu
neethiyin sal’paathakalil nithyavum nadathidunnu;-3 shobha'yerum sworppuriyin theeramathil cherthidunnu
shobhitha-purathin vaathil en mumpil njaan kandidunnu;-4 vanasena gaanam padi vanidunnu sworgga seeyon
dhyanichedum neram ente manasam modichidunnu;-5 halleluyaa halleluyaa chernnidum njaan sworgga'deshe
halleluyaa paadi sarvva kalavum njaan vaniduvan;-
This song has been viewed 36202 times.
