Yauvanakkara yauvanakkara
Song
- Malayalam
യൗവനക്കാരാ, യൗവനക്കാരാ
ഗമിക്കുന്നതെവിടേക്കു നീ (2)
തിരിഞ്ഞൊന്നു നോക്കുമോ കിടക്കുന്നതാരെന്ന്
ക്രൂശതിന്മേൽ നിനക്കായി1 നിനക്കറിയാമോ ഇവനുടെ നാമം
യൗവനക്കാരാ, യൗവനക്കാരാ(2)
പറഞ്ഞുതരാം ഞാൻ ഇവനുടെ നാമം
ഇവനത്രെ ദൈവപുത്രൻ;-2 നിനക്കറിയാമോ ഇവനേറ്റ പാടുകൾ
യൗവനക്കാരാ, യൗവനക്കാരാ(2)
അടിയിടി പഴി ദുഷി അനവധിയേറ്റു
മുറിവുകളും നിനക്കായി;-3 നിനക്കറിയാമോ ഇതിനുള്ള കാരണം
യൗവനക്കാരാ, യൗവനക്കാരാ(2)
നിന്നുടെ പാപങ്ങൾ നിമിത്തമായല്ലോ
ഇവൻ മരിപ്പാനിടയായ്;-4 നിനക്കറിയാമോ മറുവിലയെന്തെന്ന്
യൗവനക്കാരാ, യൗവനക്കാരാ(2)
കൊടുക്ക നിൻ ഹൃദയത്തെ അവനായിട്ടിന്ന്
നേടുക ആത്മരക്ഷ;-5 നിനക്കറിയാമോ സമാധാനമെന്തെന്ന്
യൗവനക്കാരാ, യൗവനക്കാരാ(2)
തരികില്ലീ ലോകം സമാധാനമൊട്ടും
ഇവൻ സമാധാനപ്രഭു;- - English
yauvanakkara, yauvanakkara
gamikkunnathevidekku nee(2)
thirinjonnu nokkumo kidakkunnatharenne
krooshathinmel ninakkaayi1 ninakkariyaamo ivanude naamam
yauvanakkara, yauvanakkara (2)
paranjutharaam njaan ivanude naamam
ivanathre daivaputhran;-2 ninakkariyaamo ivanetta paadukal
yauvanakkara, yauvanakkara (2)
adiyidi pazhi dushi anavadhiyettu
murivukalum ninakkaay;-3 ninakkariyaamo ithinuLLa kaaraNam
yauvanakkara, yauvanakkara (2)
ninnude papangal nimithamayallo
ivan marippanidayaay;-4 ninakkariyaamo maruvilayenthenne
yauvanakkara, yauvanakkara (2)
kodukka nin hridayathe avanayittinne
neduka aathma raksha;-5 ninakkariyaamo samadhanam enthenne
yauvanakkara, yauvanakkara (2)
tharikillee lokam samadhanamottum
ivan samadhanaprabhu;-
This song has been viewed 454 times.