Sneha virunnanubhavippaan sneha lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

sneha virunnanubhavippan sneha-
deiva makkalellarum kuduvin jayam jayam namukke
paka thinggki lokmakkal pala kulam jathikalay
pirinju nalkkunal paranoid ethirkkunnu

1 namukkoru pithavu thane- nmukkevarkkum
jeevan arulidunnathum daivatmavu thane
namukkeka rakshakanam(2)
namukkevarkkum kudi irippathinini 
svarggam onnu thane;- sneha…

2 namukkeka bhojaname- Namukkevarkkum nizhal
Velich’thunnathum yeshu nayakane
vazhi vaathil snanamonne (2)
kristhu vidhi chullum neram namukkellavarkkum
valathu bhagamonne;- sneha…

3  sneha kkuri thottedenam nam- niyamam ietheshuvin
Janangalkkevarkkum niyamicheshu paran
paka peyude kuriyam(2)
paranerre sangkadam kopavum varum
pinangum lokarodu;- sneha…

4 kristhan thiru chintha dharippin- kurisheduthu
thazhmayodavan pinchelluvin thiru krupa labhippan
eeka manassode japippin(2)
avasanatholavum nila ninneduvin 
varum bhagyam namukke;- sneha…

This song has been viewed 1924 times.
Song added on : 9/24/2020

സ്നേഹവിരുന്നനുഭവിപ്പ‍ാൻ സ്നേഹ ദൈവ

സ്നേഹവിരുന്നനുഭവിപ്പാൻ സ്നേഹ-
ദൈവ മക്കളെല്ലാരും കൂടുവിൻ ജയം ജയം നമുക്കേ
പക തിങ്ങി ലോകമക്കൾ പലകുലം ജാതികളായ്
പിരിഞ്ഞു നാൾക്കുനാൾ പരനോടെതിർക്കുന്നു

1 നമുക്കൊരു പിതാവുതന്നേ- നമുക്കേവർക്കും ജീവൻ
അരുളിടുന്നതും ദൈവാത്മാവു തന്നെ
നമുക്കേക രക്ഷകനാം (2)
നമുക്കേവർക്കും കൂടി യിരിപ്പതിനിനി 
സ്വർഗ്ഗം ഒന്നു തന്നെ;- സ്നേഹവിരു...

2 നമുക്കേക ഭോജനമേ- നമുക്കേവർക്കും നിഴൽ
വെളിച്ച ത്തൂണതും യേശുനായകനേ
വഴി വാതിൽ സ്നാനമൊന്നേ(2)
ക്രിസ്തു വിധി ചൊല്ലുന്നേരം നമുക്കെല്ലാവർക്കും
വലതുഭാഗമൊന്നേ;- സ്നേഹവിരു...

3 സ്നേഹക്കുറിതൊട്ടിടേണം നാം- നിയമം ഇതേശുവിൻ
ജനങ്ങൾക്കേവർക്കും നിയമിച്ചേശു പരൻ
പക പേയുടെ കുറിയാം(2)
പരനേറെ സങ്കടം കോപവും വരും
പിണങ്ങും ലോകരോടു;- സ്നേഹവിരു...

4 ക്രിസ്തൻ തിരുചിന്ത ധരിപ്പിൻ- കുരിശെടുത്തു
താഴ്മയോടവൻ പിൻചെല്ലുവിൻ തിരുകൃപ ലഭിപ്പ‍ാൻ
ഏകമനസ്സോടെ ജപിപ്പിൻ(2)
അവസാനത്തോളവും നിലനിന്നീടുവിൻ
വരും ഭാഗ്യം നമുക്കേ;-;- സ്നേഹവിരു...

You Tube Videos

Sneha virunnanubhavippaan sneha


An unhandled error has occurred. Reload 🗙