Aaradhyane aaradhyane aaradhi lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

This song has been viewed 662 times.
Song added on : 7/12/2020

ആരാധ്യനേ ആരാധ്യനേ ആരാധിക്കുന്നിതാ

ആരാധ്യനേ ആരാധ്യനേ
ആരാധിക്കുന്നിതാ ഞങ്ങൾ
ആത്മാവിലും സത്യത്തിലും
ആരാധിക്കുന്നിതാ ഞങ്ങൾ

1 ചെങ്കടൽ രണ്ടായി പിളർന്നവനേ
മാറാ മധുരമായി തീർത്തവനേ
യെരിഹോ മതിലു തകർത്തവനേ
യോർദ്ധാൻ ചിറപോൽ നിർത്തിയോനേ
യാഹാം ദൈവമെന്നാരാധ്യനേ;- ആരാധ്യനേ

2 ഇടയനെ രാജാവായ് തീർത്തവനേ
കാക്കയാൽ ആഹാരം നൽകിയോനേ
കർമ്മേലിൽ അഗ്നിയായ് ഇറങ്ങിയോനേ
ഭക്തൻ തൻ പ്രാർത്ഥന കേട്ടവനേ
യാഹാം ദൈവമെന്നാരാധ്യനേ;- ആരാധ്യനേ

3 മനുഷ്യനായ് ഭൂവിതിൽ വന്നവനേ
യോർദ്ധാനിൽ സ്നാനം കഴിഞ്ഞവനേ
വചനമാം ഭക്ഷണം ഏകിയോനേ
രോഗികൾക്കാശ്വാസം നൽകിയോനേ
ക്രിസ്തുവാം ദൈവമെന്നാരാധ്യനേ;- ആരാധ്യനേ

4 പാപങ്ങളെല്ലാം ഏറ്റവനേ
പാതാള ഗോപുരം ജയിച്ചവനേ
പത്മോസിൽ തേജസ്സിൽ വന്നവനേ
നിത്യമാം ജീവന്റെ ഉറവിടമേ
യേശുവാം ദൈവമെന്നാരാധ്യനേ;- ആരാധ്യനേ



An unhandled error has occurred. Reload 🗙