Aare bhayappedunnu vishvasi lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

aare bhayappedunnu vishvasi njaan
chaareyundeshu ente

1 karunya karthanen-charathingullappol
ethum bhayam vendallo ente
parida’vasathin kalamathokkeyum
aayavan thanne thuna;- aare…

2 veli kettedunde malakhamaarente
aalayam kaavalunde athaal
badhakal onnumen vasasthhalatho-
dathikramam cheykayillaa;- aare…

3 manjum veyilum bhayappedenda daivam
panjathilum pottidum-thante
kunjungkale kriya-konja ennaakilum
kuttam nokkunnilla thaan;- aare…

4 sathaan enneppati chethaparanjaalum
chithamilakkunnilla-loka
marthyarenne pakachaalumen kristheshu
karthanen pakshathunde;- aare...

5 pettenn’aapaththukal ottere vannaalum
kittum sahaayamappol-ente
srashtaavin kanivarunna drshtikal
ishtamaay nokkunnenne;- aare...

6 chavinnu vannalum khedamenikkillaa
jeevanil prakaashikkaam ente
bhuvile kashtangal neengukayaal daiva-
naamathinnalleluyyaa;- aare...

This song has been viewed 851 times.
Song added on : 7/12/2020

ആരെ ഭയപ്പെടുന്നു വിശ്വാസി ഞാൻ

ആരെ ഭയപ്പെടുന്നു വിശ്വാസി ഞാൻ
ചാരേയുണ്ടേശു എന്റെ

1 കാരുണ്യകർത്തനെൻ-ചാരത്തിങ്ങുള്ളപ്പോൾ
ഏതും ഭയം വേണ്ടല്ലോ-എന്റെ
പാരിടവാസത്തിൻ കാലമതൊക്കെയും
ആയവൻ തന്നെ തുണ;- ആരെ...

2 വേലികെട്ടീട്ടുണ്ട് മാലാഖമാരന്റെ
ആലയം കാവലുണ്ട്-അതാൽ
ബാധകളൊന്നുമെൻ വാസസ്ഥലത്തോ-
ടതിക്രമം ചെയ്കയില്ലാ;- ആരെ...

3 മഞ്ഞും വെയിലും ഭയപ്പെടേണ്ട ദൈവം
പഞ്ഞത്തിലും പോറ്റിടും-തന്റെ
കുഞ്ഞുങ്ങളിൽ ക്രിയകൊഞ്ഞ എന്നാകിലും
കുറ്റം നോക്കുന്നില്ല താൻ;- ആരെ...

4 സാത്താൻ എന്നെപ്പറ്റി ചീത്തപറഞ്ഞാലും
ചിത്തമിളക്കുന്നില്ല-ലോക
മർത്യരെന്നെ പകച്ചാലുമെൻ ക്രിസ്തേശു
കർത്തനെൻ പക്ഷത്തുണ്ട്;- ആരെ...

5 പെട്ടെന്നാപത്തുകൾ ഒട്ടേറെ വന്നാലും
കിട്ടും സഹായമപ്പോൾ-എന്റെ
സ്രഷ്ടാവിൻ കനിവേറുന്ന ദൃഷ്ടികൾ
ഇഷ്ടമായ് നോക്കുന്നെന്നെ;- ആരെ...

6 ചാവിന്നുവന്നാലും ഖേദമെനിക്കില്ലാ
ജീവനിൽ പ്രകാശിക്കാം എന്റെ
ഭൂവിലെ കഷ്ടങ്ങൾ നീങ്ങുകയാൽ ദൈവ-
നാമത്തിന്നല്ലേലുയ്യാ;- ആരെ...

You Tube Videos

Aare bhayappedunnu vishvasi


An unhandled error has occurred. Reload 🗙