Aaritha varunnarithavarunneshu lyrics
Malayalam Christian Song Lyrics
Rating: 5.00
Total Votes: 1.
1 Aaritha varunnaritha varunneshu raksha’kanallayo
Paramonnathan snanam’elkuvan Jordan aattinkal varunnu;-
2 Kandalum lokathinte paapathe chumakum daiva’kunjade
Kanduvo oru paapi ennapol snana’melkuvan pokunnu;-
3 Illilla ninnal snana’melkuvan undenikettam aavasyam
Vallabha ninte cherippu chumannidu-vanilla yogyatha;-
4 Aalma snanavum agni snanavum ninte kai keezhil allayo
Endhinu pinne vellathil snanam ente kai’kezil’elkunnu;-
5 Snapakan behu’bhakthiyode’va-chonnathal priya-rekshakan
Iprakaram naam sarva-neethiyum poorthi-yakana’mennothi;-
6 Udane priyan-irangi snanamettu-kondu than kayari
Pettannalmavum vannu thantemel pravu roopathil-irangi
7 Vannoru’sabdham mel ninnue’kshenam ente priya kumaran nee
Ninnil-ethrayum priyam undennum sworga-thathan than’aruli
8 Thurannor sworgam-avidundoru priya thathanu-mathupol
Parisud’avi yathumen priyanyeshu-nathanum kaanuveen
ആരിതാവരുന്നാരിതാവരുന്നേശു രക്ഷകനല്ലയോ
1 ആരിതാവരുന്നാരിതാവരുന്നേശു രക്ഷകനല്ലയോ
പരമോന്നതൻ സ്നാനമേൽക്കുവാൻ യോർദ്ദാനാറ്റിങ്കൽ വരുന്നു
2 കണ്ടാലും ലോകത്തിന്റെ പാപത്തെ ചുമക്കും ദൈവകുഞ്ഞാട്
കണ്ടുവോ ഒരു പാപിയെന്നപോൽ സ്നാനമേൽക്കുവാൻ പോകുന്നു
3 ഇല്ലില്ല നിന്നാൽ സ്നാനമേൽക്കുവാനുണ്ടെനിക്കേറ്റമാവശ്യം
വല്ലഭാ! നിന്റെ ചെരിപ്പു ചുമന്നിടുവാനില്ല യോഗ്യത
4 ആത്മസ്നാനവും അഗ്നിസ്നാനവും നിന്റെ കൈക്കീഴിലല്ലയോ
എന്തിനു പിന്നെ വെളളത്തിൽ സ്നാനം എന്റെ കൈക്കീഴിലേൽക്കുന്നു
5 സ്നാപകൻ ബഹുഭക്തിയോടിവ ചൊന്നതാൽ പ്രിയരക്ഷകൻ
ഇപ്രകാരം നാം സർവ്വനീതിയും പൂർത്തിയാക്കണമെന്നോതി
6 ഉടനെ പ്രിയനിറങ്ങി സ്നാനമേറ്റുകൊണ്ടു താൻ കയറി
പെട്ടെന്നാത്മാവു വന്നു തന്റെമേൽ പ്രാവിനെപ്പോലങ്ങിറങ്ങി
7 വന്നൊരു ശബ്ദം മേൽനിന്നക്ഷണം എന്റെ പ്രിയകുമാരൻ നീ
നിന്നിലെത്രയും പ്രിയമുണ്ടെന്നും സ്വർഗ്ഗതാതൻ താനരുളി
8 തുറന്നോർ സ്വർഗ്ഗമവിടുണ്ടൊരു പ്രിയതാതനുമതുപോൽ
പരിശുദ്ധാവിയതുമെൻ പ്രിയനേശു നാഥനും കാണുവിൻ
Newly Added Songs | Date | Views |
|---|---|---|
| Njaan aashrayikkum Yeshuvil mathrame ഞാൻ ആശ്രയിക്കും യേശുവിൽ മാത്രമേ | 4/21/2026 | 39 |
| Sthothram sthothram Yeshuve സ്തോത്രം സ്തോത്രം യേശുവേ | 4/3/2026 | 8 |
| Njaan paadum hallelujah ഞാൻ പാടും ഹല്ലേലുയ | 2/8/2026 | 64 |
| Vallabha Nee Kotta വല്ലഭ നീ കോട്ട വല്ലഭ നീ ശൈലം | 10/11/2025 | 212 |
| Aa Maarvidathil ആ മാർവിടത്തിൽ | 5/24/2025 | 129 |
| Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 304 |
| vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 458 |
| Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 493 |
| Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 294 |
| Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 367 |
