Aashvasamay enikkeshuvunde lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Aashvasamay enikk’eshuvundu
Aashrayippan Avan kudeyundu
Aakayaal jeevitha bhaaram-enikkilla 
aakulamonnumilla

1 Kaalvary krooshilen jeeva naadhan
Kaal’karam aanee thulacha neram
Enneyaan’orthathenn’orkkumbol 
Ennullam kathunnu snehaagniyaal

2 Snehichu jeevan vedinja naadhan
Snehichidum enne nithya kaalam
Thante hrudayathil vedanayekunna’thonnum
Njaan cheythidumo?

3 Swantha janangal marannidilum
Enthaapathayaalum ennaalilum 
Enne karuthuvaan kaithaangalekuvaan
Ennum mathiyaayavan

4 Sarvvanga-sundaran maadhuryavaan
Naavillenikkinnu varnnikkuvaan
Nithyatha pora than nisthula 
Snehathinn aazham alanniduvaan

This song has been viewed 432 times.
Song added on : 9/11/2020

ആശ്വാസമായ് എനിക്കേശുവുണ്ട് ആശ്രയിപ്പാൻ

ആശ്വാസമായെനിക്കേശുവുണ്ട് 
ആശ്രയിപ്പാനവൻ കൂടെയുണ്ട് 
ആകയാൽ ജീവിതഭാരമെനിക്കില്ല 
ആകുലമൊന്നുമില്ല

1 കാൽവറി ക്രൂശിലെൻ ജീവനാഥൻ 
കാൽകരമാണി തുളച്ച നേരം 
എന്നെയാണോർത്ത തെന്നോർക്കുമ്പോഴെന്നുള്ളം 
കത്തുന്നു സ്നേഹാഗ്നിയാൽ

2 സ്നേഹിച്ചു ജീവൻ വെടിഞ്ഞ നാഥൻ 
സ്നേഹിച്ചിടുമെന്നെ നിത്യകാലം 
തന്റെ ഹൃദയത്തിൽ വേദനയേകുന്നതൊന്നും 
ഞാൻ ചെയ്തിടുമോ?

3 സ്വന്തജനങ്ങൾ മറന്നിടിലും 
എന്താപത്തായാലുമെന്നാളിലും 
എന്നെക്കരുതുവാൻ കൈത്താങ്ങലേകുവാൻ 
എന്നും മതിയായവൻ

4 സർവ്വാംഗസുന്ദരൻ മാധുര്യവാൻ 
നാവില്ലെനിക്കിന്നു വർണ്ണിക്കുവാൻ 
നിത്യത പോരാ തൻ നിസ്തുല 
സ്നേഹത്തി ന്നാഴമളന്നിടുവാൻ



An unhandled error has occurred. Reload 🗙