Daivajaname daivajaname manam lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

This song has been viewed 409 times.
Song added on : 9/15/2020

ദൈവജനമേ ദൈവജനമേ മനം

ദൈവജനമേ ദൈവജനമേ
മനം തിരിയാം മടങ്ങിവരാം
നമ്മെതന്നെ താഴ്ത്തി സമർപ്പിച്ചിടാം
തിരുമുമ്പിൽ വണങ്ങി നമസ്കരിക്കാം

യഹോവ റാഫാ - സൗഖ്യംതരും
യഹോവ ശാലോം - സമാധാനം
യഹോവ ശമ്മ - കൂടിരിക്കും
യഹോവ ഏലിയോൻ - അത്യുന്നതൻ

1 വിശുദ്ധിയെ തികയ്ക്കാം ഒരുങ്ങീടാം
വിശുദ്ധനാം ദൈവത്തെ ആരാധിക്കാം
അശുദ്ധിയതെല്ലാം വെടിഞ്ഞീടാം
തിരുസവിധേ എന്നും ജാഗരിക്കാം;-  യഹോവ…

2 തിരുമുഖത്തേക്കു നാം നോക്കീടാം
പുതുബലമെന്നും പ്രാപിച്ചീടാം
നൽവരങ്ങളെയെന്നും വാഞ്ചിച്ചീടാം
തിരുവചനം എങ്ങും ഘോഷിച്ചീടാം;- യഹോവ…

3 കാഹളനാദം നാം കേട്ടീടാറായ്
മണവാളനേശു വെളിപ്പെടാറായ്
ശുദ്ധിമാന്മാരെല്ലാം പറന്നുയരും
ഉണർന്നിരിക്കാം നൽദിനമതിനാൽ;- യഹോവ…

 



An unhandled error has occurred. Reload 🗙