Daivamakkale nammal bhagya lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

daivamakkale nammal bhagyashalikal
divya jeevanulileki kristhu nayakan

1 vishwasichu daivaputhran thante naamathil
samshayichidenda nammal daivamakkalaay
nishayichu nithyabhaagyamekuvaanavan
aashwasichu parthidaam nammukku paarithil - daiva....

2 bhoomiyinnu bhrishtanaayavante kaikalil
nammalinnu bhrishtarayirunathaakayal
soumyamaay kaathirikka daivaputhranee
bhoomivaanadakidunna naaladuthu haa - daiva...

3 marthyapaapa idharithri shaapayogyamaay
theerthathaal vimochanam varuthumeshuthan
eetunovumetukondu daivaputhrare
kaathidunu srishtijaalaminnu bhoomiyil - daiva...

4 bhaarameri maanasam kalangidaathe naam
bhaaviyorthu punjirichu paadi modamaay
parithil nammukku thannakaalamokeyum
bhaagyadayakante sevanathilerpedam - daiva...

tune of - yeshu nayaka papashapa

This song has been viewed 540 times.
Song added on : 9/16/2020

ദൈവമക്കളെ നമ്മൾ ഭാഗ്യശാലികൾ

ദൈവമക്കളേ നമ്മൾ ഭാഗ്യശാലികൾ 
ദിവ്യജീവനുള്ളിലേകി ക്രിസ്തു നായകൻ

1 വിശ്വസിച്ചു ദൈവപുത്രൻ തന്റെ നാമത്തിൽ 
സംശയിച്ചിടേണ്ട നമ്മൾ ദൈവമക്കളായ്
നിശ്ചയിച്ചു നിത്യഭാഗ്യമേകുവാനവൻ
ആശ്വസിച്ചു പാർത്തിടാം നമുക്കു പാരിതിൽ;-

2 ഭൂമിയിന്നു ദുഷ്ടനായവന്റെ കൈകളിൽ
നമ്മളിന്നു ഭ്രഷ്ടരായിടുന്നതാകയാൽ
സൗമ്യമായി കാത്തിരിക്ക ദൈവപുത്രനീ
ഭൂമി വാണടക്കിടുന്ന നാളടുത്തു ഹാ!;-

3 മർത്ത്യപാപമിദ്ധരിത്രി ശാപയോഗ്യമായ്
തീർത്തതാൽ വിമോചനം വരുത്തുമേശു താൻ
ഈറ്റുനോവുമേറ്റുകൊണ്ടു ദൈവപുത്രരേ
കാത്തിടുന്നു സൃഷ്ടിജാലമിന്നു ഭൂമിയിൽ;-

4 ഭാരമേറി മാനസം കലങ്ങിടാതെ നാം 
ഭാവിയോർത്തു പുഞ്ചിരിച്ചു പാടി മോദമായ്
പാരിതിൽ നമുക്കു തന്ന കാലമൊക്കെയും
ഭാഗ്യദായകന്റെ സേവനത്തിലേർപ്പെടാം;-

യേശു നായകാ പാപശാപനാശകാ : എന്ന രീതി

You Tube Videos

Daivamakkale nammal bhagya


An unhandled error has occurred. Reload 🗙