Daivamakkale santhoshicharkkuvin lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

1 daivamakka?e santho?hicharkkuvin
daiva? cheytha nanmayorkkuvin
jeevanathha ne namme rak?hikkuvan
jevaneyu? thanna thorkkuvin

halleluyya halleluyya halleluyya getha? paduvin
halleluyya halleluyya halleluyya chernnu paduvin

2 tha?kameniyil lamgkhanam?gka?e sha?kayenniye vahichavan
sa?gkada?gka?il than kara?gka?al ka?ka?e thudachidunnavan

3 daiva? nammude jeevante bala? onnilu? bhayannide?da naa?
k?hamavu? mahayuddhamakilu? k?hemamayi nadathidumavan

4 ha! vi?adathalu??a? kala?gkathe daivathil prathyasha vaykkuvin
daiva? nammude mukhaprakashama? kaividatha divya mithrama?

5 daivathil sada aashrayikkuvor ennu? nilkku? seeyon poleya?
innumennekku? than jana?gka?e onnupole kathidumavan

This song has been viewed 350 times.
Song added on : 9/16/2020

ദൈവമക്കളേ സന്തോഷിച്ചാർക്കുവിൻ

1 ദൈവമക്കളേ സന്തോഷിച്ചാർക്കുവിൻ 
ദൈവം ചെയ്ത നന്മയോർക്കുവിൻ
ജീവനാഥനീ നമ്മെ രക്ഷിക്കുവാൻ 
ജീവനെയും തന്നതോർക്കുവിൻ

ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഗീതം പാടുവിൻ
ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ചേർന്നു പാടുവിൻ

2 തങ്കമേനിയിൽ ലംഘനങ്ങളെ ശങ്കയെന്നിയേ വഹിച്ചവൻ 
സങ്കടങ്ങളിൽ തൻ കരങ്ങളാൽ കൺകളെ തുടച്ചിടുന്നവൻ

3 ദൈവം നമ്മുടെ ജീവന്റെ ബലം ഒന്നിലും ഭയന്നിടേണ്ട നാം 
ക്ഷാമവും മഹായുദ്ധമാകിലും ക്ഷേമമായി നടത്തിടുമവൻ

4 ഹാ! വിഷാദത്താലുള്ളം കലങ്ങാതെ
ദൈവത്തിൽ പ്രത്യാശ വയ്ക്കുവിൻ
ദൈവം നമ്മുടെ മുഖപ്രകാശമാം കൈവിടാത്ത ദിവ്യമിത്രമാം

5 ദൈവത്തിൽ സദാ ആശ്രയിക്കുവോർ 
എന്നും നിൽക്കും സീയോൻ പോലെയാം
ഇന്നുമെന്നേക്കും തൻജനങ്ങളെ ഒന്നുപോലെ കാത്തിടുമവൻ



An unhandled error has occurred. Reload 🗙