Daivamayachittu vannoruvan lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

This song has been viewed 371 times.
Song added on : 9/16/2020

ദൈവമയച്ചിട്ടു വന്നൊരുവൻ

1 ദൈവമയച്ചിട്ടു വന്നൊരുവൻ 
യോഹന്നാൻ എന്നു പേരുള്ളവനായ് 
നിത്യമാം ദൈവമായച്ചേക പുത്രനാം
ക്രിസ്തുവിൻ പാതയൊരുക്കുന്ന ദൂതനായ്

2 സെഖ്യര്യാവിനു വാർദ്ധക്യത്തിൽ 
എലീശബെത്തിലുരുവായവൻ 
ഗർത്തിലാത്മപൂർണനായി സ്വന്ത 
വർഗത്തിനാശ്വാസമായി ജനിച്ചവൻ

3 ഏലീയാവിൻ ആത്മ ശക്തിയോടെ 
ഏറെ നാൾ സ്നാനം നടത്തിയവൻ 
മാനസാന്തരത്തിനൊത്തവണ്ണം ഫലം 
കായിക്കുവിനെന്നു ഘോഷിച്ചു കൊണ്ടവൻ

4 താതനുര ചെയ്തു സ്നാപകനോ-
ടാരുടെമേൽ ആത്മാവാവാസിക്കും  
ആയവനാത്മാവിൽ സ്നാനം കഴിപ്പിപ്പോൻ 
ആയതു പോൽ യേശു സ്നാനം വരിച്ചഹോ

5 ആദ്യ പിതാക്കളാo  യിസ്രായേല്യർ 
മിസ്രെയിം വിട്ടു ഗമിച്ചോരെല്ലാം 
മേഘത്തിലും ചെങ്കടൽ കടന്നിടുമ്പോൾ 
വെള്ളത്തിലും കൂടെ സ്നാനം കഴിഞ്ഞവർ

6 അൽപ്പ ജനങ്ങളാo എട്ടു പേരും
വെള്ളത്തിൽ കൂടല്ലോ രക്ഷപെട്ടു 
ആയതും സ്നാനത്തിൻ മുൻകൂറിയാകുന്നു 
ആയവർ നല്ല മനഃസാക്ഷിയാകുന്നു

7 ക്രിസ്തുവിൻ മാതൃക നോക്കിടുക 
ദൈവത്തിൻ നീതി നിവർത്തിക്കുന്നു 
യോഹന്നാൻ കൈക്കീഴിൽ താഴ്ത്തപ്പെട്ടായവൻ 
വെള്ളത്തിൽ നിന്നുമുയർത്തപ്പെട്ടു സത്യം

8 പാപസംബന്ധത്തെ മരിച്ചവരാം 
നാമിനി ആയതിൽ ജീവിക്കയോ 
ക്രിസ്തുവേ നാം ധരിക്കുന്നവരാകുവാൻ
ക്രിസ്തുവിൻ സ്നാനത്തിൽ പങ്കുകാരാകണം

9 സ്നാനത്തിൽ നാമാവനോടടക്കം 
പ്രാപിക്കുന്നെന്നതും ഓർത്തിടേണം 
ദൈവമവനെ ഉയിർപ്പിച്ച ശക്തിയാൽ 
നാമും അവനോടൊരുമിച്ചുയിർക്കുന്നു

10 പോകുവിൻ ഭൂതലമൊക്കെ നിങ്ങൾ 
ഓതുവിൻ സത്യസുവിശേഷത്തെ  
വിശ്വാസമോടവൻ സ്നാനമേറ്റിടുമോ 
ആശ്വാസദായകൻ രക്ഷിക്കും നിർണ്ണയം

11 സോദരരെ ദൈവത്തെ സ്നേഹിക്കുന്നോർ 
സാദരം കൽപ്പന കാത്തിടേണം 
സ്നേഹിക്കുന്നെന്നു പ്രഘോഷിക്കേ കൽപ്പന 
പാലിക്കുന്നില്ലെങ്കിൽ പാപമല്ലേയതും



An unhandled error has occurred. Reload 🗙