Devasuthan yeshu nathhan lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

This song has been viewed 339 times.
Song added on : 9/16/2020

ദേവസുതൻ യേശുനാഥൻ

1 ദേവസുതൻ യേശുനാഥൻ വാനമദ്ധ്യത്തിങ്കൽ
ശോഭായോടുദിച്ചീടുന്ന നാളെന്നു ഞാൻ കാണും;-

2 നീതിസൂര്യൻ തന്നുടെയചെട്ടൈകളിൻ കീഴിൽ
ഏതു ദിവസത്തിങ്കലാരോഗ്യത്തോടുദിക്കും

3 തൻ തിരുശരീരമായ തൻ കാന്തയെ ചേർപ്പാൻ
അന്തരീക്ഷേവരും ക്രിസ്തൻ സന്തുഷ്ടനായേററം;-

4 മണ്ണിലുറങ്ങുന്ന തന്റെ വിശ്വസ്തദാസരെ
നിർണ്ണയമെഴുന്നേൽപിക്കും തന്നോടിരിപ്പാനായ്;-

5 ജീവധാരികളായുള്ള വിശ്വാസികളെല്ലാം
രൂപാന്തരമൂർത്തികളായ് വാനിൽ പ്രവേശിക്കും;-

6 കുഞ്ഞാട്ടിൻ വിശേഷമായ കല്യാണത്തിങ്കലീ-
സഞ്ജാത ജീവരൂപികളാശികളായ് തീരും;-

7 നിത്യ ജിവന്നുറവയാം ക്രിസ്തുവിൽ നിന്നു
ശുദ്ധജീവജലം വാർന്നിട്ടജ്ജീവനെ കാക്കും;-

8 വാനമദ്ധ്യത്തിങ്കൽ തന്റെ മാനിനിയോടു ചേ-
ർന്നാന്ദമാർന്നു വാണിടും സീയോൻ സഭാനാഥൻ;-



An unhandled error has occurred. Reload 🗙