En aathmau snehikunen yeshuve lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

This song has been viewed 442 times.
Song added on : 9/16/2020

എൻ ആത്മാവു സ്നേഹിക്കുന്നെൻ യേശുവേ

1 എൻ ആത്മാവു സ്നേഹിക്കുന്നെൻ യേശുവേ
മറ്റെല്ലാം പൊയ്പോയാലും നീ മാത്രമേ
എന്നുള്ളത്തിൽ ഇമ്പം ഇന്നും എന്നുമേ
ഞാൻ സ്നേഹിച്ചെന്നാകിൽ;- 3 ഇപ്പോൾ യേശുവേ

2 നിന്നോടുള്ളീ സ്നേഹം ഒരാശ്ചര്യമോ
മുൻ സ്നേഹിച്ചതേശുവേ നീ അല്ലയോ
എൻ പേർക്കു സ്വരക്തം ചൊരിഞ്ഞവനെ
ഞാൻ സ്നേഹിച്ചെന്നാകിൽ;- 3 ഇപ്പോൾ യേശുവേ

3 നിൻ നെറ്റി മുൾമുടിക്കും കൈ ആണിക്കും
വിരോധിച്ചിട്ടില്ല നീ ഈ എനിക്കും
സമ്പാദിപ്പാൻ സൗജന്യമാം രക്ഷയെ
ഞാൻ സ്നേഹിച്ചെന്നാകിൽ:- 3 ഇപ്പോൾ യേശുവേ

4 നീ നൽകുന്നാശ്വാസവും സർവവും ഞാൻ
നിൻ നാമ മഹത്വത്തിന്നായ് കഴിപ്പാൻ
സ്നേഹാഗ്നിയാൽ എന്നെ നിറയ്ക്കേണമേ
ഞാൻ സ്നേഹിച്ചെന്നാകിൽ:- 3 ഇപ്പോൾ യേശുവേ

5 ഞാൻ സ്നേഹിക്കും നിന്നെ ഞാൻ ജീവിക്കും നാൾ
വേർപെടുത്താമോ നമ്മെ മൃത്യുവിൻ വാൾ
നിൻ ജയം അതെവിടെ മരണമേ
ഞാൻ സ്നേഹിച്ചെന്നാകിൽ:- 3 ഇപ്പോൾ യേശുവേ

6 നിൻ ദാനമാം സ്വർഗ്ഗ മഹത്വത്തിലും
നിൻമുഖം ഞാൻ നോക്കിക്കണ്ടുല്ലസിക്കും
നീ ജീവകിരീടം നൽകും സമയെ
ഞാൻ സ്നേഹിച്ചെന്നാകിൽ;- 3 ഇപ്പോൾ യേശുവേ



An unhandled error has occurred. Reload 🗙