En dukha velakal aanadhamakkuvan lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

This song has been viewed 463 times.
Song added on : 9/16/2020

എൻ ദുഃഖ വേളകൾ ആനന്ദമാക്കുവാൻ

1 എൻ ദു:ഖ വേളകൾ ആനന്ദമാക്കുവാൻ  നാഥൻ കഷ്ടം സഹിച്ചു
മനമേ നീ കലങ്ങുന്നതെന്തിനായ്‌  നാഥൻ ജീവിക്കുമ്പോൾ
അവൻ കരുതും നൽ കരുതൽ  ഇനി എന്തിനായ്‌ ആകുലങ്ങൾ

ഹാലേലുയ്യാ ഹാലേലുയ്യാ
ഹാലേലുയ്യാ ഹാലേലുയ്യാ(2)

2 കണ്ണുനീർ തൂകുമ്പോൾ മനസ്സലിയുന്നവൻ കണ്ണീരെല്ലാം തുടയ്ക്കും
ഏതു ഖേദവും തീർക്കും തൻ കരത്താൽ ആശയോടെ ഞാൻ കാത്തിരിക്കും
എന്നെ സ്നേഹിക്കും പ്രാണപ്രിയൻ എന്റെ പ്രാർത്ഥന കേട്ടീടുമേ (ഹാലേലുയ്യാ)

3 ജീവിതത്തിൽ കഷ്ടം ഏറെ സഹിക്കിലും എന്നെ കാണുന്നവൻ
എല്ലാ സ്ഥിതിക്കും ഭേദം വരുത്തുവാൻ വിശ്വസ്ഥനാണെൻ നാഥൻ
തന്റെ പ്രവർത്തികൾ നിറവേറുവാൻ സമ്പൂർണമായ്‌ ഏൽപ്പിക്കുന്നു (ഹാലേലുയ്യാ)

4 സത്യദൈവത്തിനായ്‌ നിൽക്കുമ്പോൾ തീച്ചൂള പ്രതികൂലമായീടിലും
എന്റെ ദൈവത്തിൻ മഹത്വം കാണുവാൻ ഒരുക്കി അതെന്നോർക്കുന്നു ഞാൻ
അഗ്നി നടുവിൽ ദൈവ പുത്രൻ എന്നെ കണ്മണി പോലെ കാക്കും (ഹാലേലുയ്യാ)

You Tube Videos

En dukha velakal aanadhamakkuvan


An unhandled error has occurred. Reload 🗙