En jeevithamam ee marakkompil lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

En jeevithamam ee marakkompil
ninte varavinayi kathirippu
en naamamonnu nee vilikkuvanayi
ashayodinnu njan parthirippu

kadanam tingumen kudaravathilkkal
karuna than kadakshamayonnanayu
pankila nimisangal marannidam njanini
chare varunnu njan virunnorukkan
ninakkay virunnorukkan virunnorukkan

svartthatha pukayum ee marubhumiyil
kaimutal muzhuvan njan pankuvaikkam
kaiviral thumponnu neetti niyennute
kanmashamellam akattukille
innu akattukille

This song has been viewed 3549 times.
Song added on : 6/4/2018

എന്‍ ജീവിതമാം ഈ മരക്കൊമ്പില്‍

എന്‍ ജീവിതമാം ഈ മരക്കൊമ്പില്‍
നിന്‍റെ വരവിനായ് കാത്തിരിപ്പൂ
എന്‍ നാമമൊന്നു നീ വിളിക്കുവാനായി
ആശയോടിന്നു ഞാന്‍ പാര്‍ത്തിരിപ്പൂ
                        
കദനം തിങ്ങുമെന്‍ കൂടാരവാതില്‍ക്കല്‍
കരുണ തന്‍ കടാക്ഷമായൊന്നണയൂ
പങ്കില നിമിഷങ്ങള്‍ മറന്നിടാം ഞാനിനി
ചാരേ വരുന്നു ഞാന്‍ വിരുന്നൊരുക്കാന്‍
നിനക്കായ് വിരുന്നൊരുക്കാന്‍ വിരുന്നൊരുക്കാന്‍
                        
സ്വാര്‍ത്ഥത പുകയും ഈ മരുഭൂമിയില്‍
കൈമുതല്‍ മുഴുവന്‍ ഞാന്‍ പങ്കുവയ്ക്കാം
കൈവിരല്‍ തുമ്പൊന്നു നീട്ടി നീയെന്നുടെ
കന്മഷമെല്ലാം അകറ്റുകില്ലേ
ഇന്ന് അകറ്റുകില്ലേ

 



An unhandled error has occurred. Reload 🗙