En maname dinam vazhthuka nee lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

En maname dinam vazhthuka nee
Ente sarvandarangavume- yehovaye 
En maname dinam vazhthuka nee

1 Thannupakarangal orthu nirantharam
Nandiyal priyane vazhthi pukazhthidam
Ninnakruthyangal mochichidunnu
Ninnude rogangal saukhyamakkunnu
nin jeevanavan veendeduthidunnu;-

2 Ninnude yauvanam kazhukan pol puthukki
Nanmayal vaykavan thripthiye tharunnu
Peeditharkkai neethi nayam nadathi
Than daya namme aniyikkunnon 
Krupayum karunayum niranjavan than;-

3 Nammude papangalkothavidham paran 
Pakaram nammodu prevarthikunnilla 
Vanam bhoomikumel unnatham pole
Than daya bhaktharmel unnatham thanne 
Naam verum podi ennavanorthidunnu;-

4 Naranude aayussu pullu polakunnu
Vayalile poovupol kshenikamee bhoomiyil
Engkilo than daya bhaktharilum neethi-
Makalude melum susthiram thane
Than neyamangal premanipporkkum;-

5 Sworga simhasane nithiamai vazhunna
Sthuthianam yahine vazhthi vanangeedam
Than vachanathinte sabdam shrevichu
Than hitham cheyunna shushrushakanayi
Vazhthuven yehovayin van namathe;-

This song has been viewed 1798 times.
Song added on : 9/16/2020

എൻ മനമേ ദിനം വാഴ്ത്തുക നീ എന്റെ സർവ്വാന്ത

എന്മനമേ ദിനം വാഴ്ത്തുക നീ
എന്റെ സർവ്വാന്തരംഗവുമേ യഹോവയെ
എന്മനമേ ദിനം വാഴ്ത്തുക നീ

1 തന്നുപകാരങ്ങൾ ഓർത്തു നിരന്തരം
നന്ദിയാൽ പ്രിയനെ വാഴ്ത്തിപുകഴ്ത്തിടാം
നിന്നകൃത്യങ്ങൾ മോചിച്ചിടുന്നു
നിന്നുടെ രോഗങ്ങൾ സൗഖ്യമാക്കുന്നു
നിൻ ജീവനവൻ വീണ്ടെടുത്തിടുന്നു;- എന്മനമേ...

2 നിന്നുടെ യൗവ്വനം കഴുകൻ പോൽ പുതുക്കി
നന്മയാൽ വായ്ക്കവൻ തൃപ്തിയെ തരുന്നു
പീഢിതർക്കായ് നീതി ന്യായം നടത്തി
തൻ ദയ നമ്മെ അണിയിക്കുന്നോൻ
കൃപയും കരുണയും നിറഞ്ഞവൻ താൻ;- എന്മനമേ...

3 നമ്മുടെ പാപങ്ങൾക്കൊത്ത വിധം പരൻ
പകരം നമ്മോടു പ്രവർത്തിക്കുന്നില്ല
വാനം ഭൂമിക്കുമേൽ ഉന്നതം പോലെ
തൻ ദയ ഭക്തർമേൽ ഉന്നതം തന്നെ
നാം വെറും പൊടി അവനോർത്തിടുന്നു;- എന്മനമേ...

4 നരനുടെ ആയുസു പുല്ലു പോലാകുന്നു
വയലിലെ പൂവുപോൽ ക്ഷണികമീഭൂമിയിൽ
എങ്കിലോ തൻ ദയ ഭക്തരിലും നീതി
മക്കളുടെ മേലും സുസ്തിരം തന്നെ
തൻ നിയമങ്ങൾ പ്രമാണിപ്പോർക്കും;- എന്മനമേ...

5 സ്വർഗ്ഗ സിംഹാസനെ നിത്യമായ് വാഴുന്ന
സുതുത്യനാം യാഹിനെ വാഴ്ത്തി വണങ്ങിടാം
തൻ വചനത്തിന്റെ ശബ്ദം ശ്രവിച്ചു
തൻ ഹിതം ചെയ്യുന്ന ശുശ്രൂഷകനായി
വാഴ്ത്തുവിൻ യഹോവയിൻ വൻ നാമത്തെ;- എന്മനമേ...

 

You Tube Videos

En maname dinam vazhthuka nee


An unhandled error has occurred. Reload 🗙