En yeshu enikkay karuthidumpol lyrics

Malayalam Christian Song Lyrics

Rating: 3.67
Total Votes: 3.

This song has been viewed 746 times.
Song added on : 9/17/2020

എൻയേശു എനിക്കായ് കരുതിടുമ്പോൾ

എൻയേശു എനിക്കായ് കരുതിടുമ്പോൾ പിന്നെ
എനിക്കൊരു കുറവുമില്ലെൻ മനമേ

1 പാപികളിൽ പരമൻപു കലർന്നവൻ 
പാരിതിൽ മനുസുതനായ് വന്നവൻ
ജീവനെത്തന്നവൻ ചാവിനെ വെന്നവൻ
ജീവനിലുയിർത്തവൻ വൈരിയെ തകർത്തവൻ

2 കൂരിരുൾ വഴികളിലായി ഞാൻ വലയുകിൽ 
കൂടെയുണ്ടിനിയവനെന്നരികിൽ 
കന്മഷമകറ്റും കണ്ണുനീർ തുടയ്ക്കും
കൈവിടാതൊടുവോളം നൽവഴിയിൽ നടത്തും

3 സങ്കടത്തിൽ സഖിയും സർവ്വ സഹായിയും 
സദ്ഗുരുനാഥനും നായകനും
എൻജീവയപ്പവുമൻപെഴുമപ്പനും
സർവ്വവുമെനിക്കവൻ സങ്കടമില്ലിനി

4 വാനവും ഭൂമിയുമാകൃതി ചെയ്തവൻ 
താനെനിക്കാശ്രയം ഭയമെന്തിന്നായ്?
വയലിലെ താമര വളരുവതില്ലയോ
വാനിലെപ്പറവകൾ പുലരുവതില്ലയോ

5 പിമ്പിലുള്ളതിനെ ഞാൻ പൂർണ്ണമായ് മറന്നും 
മുമ്പിലുള്ളതിന്നായിട്ടാഞ്ഞുകൊണ്ടും
പരമവിളിയുടെ ഫലമെഴും വിരുതിനെ
ക്കരുതിയെൻ ലാക്കിനെ നോക്കി ഞാനോടുമേ



An unhandled error has occurred. Reload 🗙