Engum pukazthuvin suvishesham lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

engum pukazhthuvin suvishesham
ha! mangala jaya jaya sandesham

1 narabhojikale narasnehikalaa-muthama sodararaakkum
vimala manohara suvishesham- haa!;-

2 ajnjaanaandhatha aakeyakattum vijnjaanakkathir veeshum
vedaantha pporul suvishesham- haa!-

3 bheekara samara samaakulamaakum bhoomiyil bheethiye neekkum
shaanthi sandhaayaka suvishesham- haa!-

4 vimalajeneshuvil vishwasichidukil viduthalanaamayam arulum
vijaya dhwaniyee suvishesham- haa!-

5 krupayaalethoru paathakaneyum paavana shobhithanaakkum
paapanivaarana suvishesham- haa!-

6 nashikkum laukika janathinu heenam namukko daivika jnjaanam
kurishin vachanam suvishesham- haa!

This song has been viewed 1009 times.
Song added on : 9/17/2020

എങ്ങും പുകഴ്ത്തുവിൻ സുവിശേഷം ഹാ

എങ്ങും പുകഴ്ത്തുവിൻ സുവിശേഷം ഹാ
മംഗള ജയ ജയ സന്ദേശം

1 നരഭോജികളെ നരസ്നേഹികളാമുത്തമ സോദരരാക്കും 
വിമല മനോഹര സുവിശേഷം ഹാ!

2 അജ്ഞാനാന്ധതയാകെയകറ്റും വിജ്ഞാനക്കതിർ വീശും 
വേദാന്തപ്പൊരുൾ സുവിശേഷം ഹാ!

3 ഭീകര സമരസമാകുലമാകും ഭൂമിയിൽ ഭീതിയെ നീക്കും 
ശാന്തി സന്ദായക സുവിശേഷം ഹാ!

4 വിമലജനേശുവിൽ വിശ്വസിച്ചിടുകിൽ വിടുതലനാമയമരുളും 
വിജയധ്വനിയീ സുവിശേഷം ഹാ!

5 കൃപയാലേതൊരു പാതകനെയും പാവന ശോഭിതനാക്കും 
പാപനിവാരണ സുവിശേഷം ഹാ!

6 നശിക്കും ലൗകിക ജനത്തിനു ഹീനം, നമുക്കോ ദൈവികജ്ഞാനം
കുരിശിൻ വചനം സുവിശേഷം ഹാ!

 



An unhandled error has occurred. Reload 🗙