Enneshupoya paathayil pokunnithaa lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

1 enneshupoya paathayil pokunnithaa njaanum
than snehathin karangalaalenne nadathunnu

yeshuvinte kude njaan kurishinte paathayil
kurishinte paathayil paathayil njaan pokume
patharathe pokume pokume yeshuvinte kude njaan

2 bandhu mithrangal aadiyo’rethrayethirthaalum
enthumen jeevapaathayil vannu bhavichaalum;-

3 daridrya pedamulamen deham thalarnnaalum
paricha dukhabharathaal hrudayam thakarnnaalum;-

4 lakshopa-laksham snehithar paapathil chakunnu
rakshaa vazhiyavarkku njaan chollendathallayo?;-

5 loka janangalethrayo samarangal nadathunnu
krushinte verasenakal naam maathram urangukayo?;-

6 ennaayusse naal muzhuvanum than pingamikkum njaan
nannaayi porporuthiyen ottam thikachidum;-

This song has been viewed 425 times.
Song added on : 9/17/2020

എന്നേശുപോയ പാതയിൽ പോകുന്നിതാ ഞാനും

1 എന്നേശുപോയ പാതയിൽ പോകുന്നിതാ ഞാനും
തൻ സ്നേഹത്തിൻ കരങ്ങളാലെന്നെ നടത്തുന്നു

യേശുവിന്റെ കൂടെ ഞാൻ കുരിശിന്റെ പാതയിൽ
കുരിശിന്റെ പാതയിൽ പാതയിൽ ഞാൻ പോകുമേ
പതറാതെ പോകുമേ പോകുമേ യേശുവിന്റെ കൂടെ ഞാൻ

2 ബന്ധുമിത്രങ്ങളാദി-യോരെത്രയെതിർത്താലും
എന്തുമെൻ ജീവപാതയിൽ വന്നുഭവിച്ചാലും;-

3 ദാരിദ്ര്യ പീഡമൂലമെൻ ദേഹം തളർന്നാലും
പാരിച്ച ദു:ഖഭാരത്താൽ ഹൃദയം തകർന്നാലും;-

4 ലക്ഷോപലക്ഷം സ്നേഹിതർ പാപത്തിൽ ചാകുന്നു
രക്ഷാവഴിയവർക്കു ഞാൻ ചൊല്ലേണ്ടതല്ലയോ?;-

5 ലോകജനങ്ങളെത്രയോ സമരങ്ങൾ നടത്തുന്നു!
ക്രൂശിന്റെ വീരസേനകൾ നാം മാത്രമുറങ്ങുകയോ?;-

6 എന്നായുസ്സ് നാൾ മുഴുവനും തൻ പിൻഗമിക്കും ഞാൻ
നന്നായി പോർപൊരുതിയെൻ ഓട്ടം തികച്ചിടും;-

You Tube Videos

Enneshupoya paathayil pokunnithaa


An unhandled error has occurred. Reload 🗙