Ennu njan kandu kondidum Immanuvele lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Ennu njan kandu kondidum Immanuvele
ennu njan kandu kondidum yesuvine
ennu njan kandu kondidum rakshakane
ennu njan kandu kondidum

innum njan uzhiyil kidannu valayunnayyo
ninne kathirunnente kannukal mangidunnu (ennu..)

papathil kidannu njan tapappettuzhalumpol
apatthozhichente atma manavalane (ennu..)

thettiya atamenne thediduvanayikkai
yettu vannu marichuyirttu vanil poyone (ennu..)

vanil pitavin valabhagattinkalirunnu
sthanamenikkayi kenapeksikkunnone (ennu..)

mannava masihayeennu nee vannidumo
ninne kanmatinente kannukal kothikkunnu (ennu..)

vegam varumennu nilekhanam tannillayo
kahalam kelppatinnay katukal kothikkunnu (ennu..)

karttave varename karttave varename
kattirunnidunnu njan kavalkkaran polayyo (ennu..)

This song has been viewed 676 times.
Song added on : 6/8/2018

എന്നു ഞാന്‍ കണ്ടുകൊണ്ടീടും-ഇമ്മാനുവേലെ

എന്നു ഞാന്‍ കണ്ടുകൊണ്ടീടും-ഇമ്മാനുവേലെ
എന്നു ഞാന്‍ കണ്ടു കൊണ്ടീടും-എന്‍ യേശുവിനെ
എന്നു ഞാന്‍ കണ്ടു കൊണ്ടീടും-എന്‍ രക്ഷകനെ
എന്നു ഞാന്‍ കണ്ടു കൊണ്ടീടും?
                                
ഇന്നും ഞാന്‍ ഊഴിയില്‍ കി-ടന്നു വലയുന്നയ്യോ
നിന്നെക്കാത്തിരുന്നെന്‍റെ-കണ്ണുകള്‍ മങ്ങീടുന്നു- (എന്നു..)
                                 
പാപത്തില്‍ കിടന്നു ഞാന്‍-താപപ്പെട്ടുഴലുമ്പോള്‍
ആപത്തൊഴിച്ചോരെന്‍റെ-ആത്മ മണവാളനെ- (എന്നു..)
                                 
തെറ്റിയ ആടാമെന്നെ-തേടിടുവാനായിക്കൈ-
യേറ്റു വന്നു മരിച്ചു-യിര്‍ത്തു വാനില്‍ പോയോനേ- (എന്നു..)
                                 
വാനില്‍ പിതാവിന്‍ വല-ഭാഗത്തിങ്കലിരുന്നു
സ്ഥാനമെനിക്കായി കേണപേക്ഷിക്കുന്നോനെ- (എന്നു..)
                                 
മന്നവാ മശിഹായേ-എന്നു നീ വന്നീടുമോ?
നിന്നെ കാണ്മതിനെന്‍റെ കണ്ണുകള്‍ കൊതിക്കുന്നു- (എന്നു..)
                                 
വേഗം വരുമെന്നു നീ-ലേഖനം തന്നില്ലയോ?
കാഹളം കേള്‍പ്പതിന്നാ-യ് കാതുകള്‍ കൊതിക്കുന്നു- (എന്നു..)
                                 
കര്‍ത്താവേ വരേണമേ-കര്‍ത്താവേ വരേണമേ
കാത്തിരുന്നീടുന്നു ഞാന്‍-കാവല്‍ക്കാരന്‍ പോലയ്യോ- (എന്നു..)

 



An unhandled error has occurred. Reload 🗙