Ente daivamennum vishvasthan lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

ente daivamennum vishvasthan thanne
ente daivamennum ananyan thanne
vaagdatham thannavan vaakku maaraathavan
valamkrathaal enne vazhi nadathum

1 kannuneer thaazhvarayil nadannaal
kashtangal nashtangal erivannaal
kannuneerellaam thudacheedume
karam pidichenne nadathidume

2 rogangalaal njaan valanjidumpol
bhaarangalaal manam neerridumpol
adippinaraal avan saukhyam tharum
vachanamayachenne viduvichidum

3 shathruvenikkethiraay vannidumpol
shakthiyillaathe njaan valanjidumpol
shathruvin vazhiye thakarthiduvaan
shakthiyavanennil pakarnnidume

This song has been viewed 1592 times.
Song added on : 9/17/2020

എന്റെ ദൈവമെന്നും വിശ്വസ്തൻ തന്നെ

എന്റെ ദൈവമെന്നും വിശ്വസ്തൻ തന്നെ
എന്റെ ദൈവമെന്നും അനന്യൻ തന്നെ
വാഗ്ദത്തം തന്നവൻ വാക്കു മാറാത്തവൻ
വലങ്കരത്താൽ എന്നെ വഴി നടത്തും

1 കണ്ണുനീർ താഴ്വരയിൽ നടന്നാൽ
കഷ്ടങ്ങൽ നഷ്ടങ്ങൾ ഏറിവന്നാൽ
കണ്ണുനീരെല്ലാം തുടച്ചീടുമേ
കരം പിടിച്ചെന്നെ നടത്തിടുമേ;- വാഗ്ദത്തം...

2 രോഗങ്ങളാൽ ഞാൻ വലഞ്ഞിടുമ്പോൾ
ഭാരങ്ങളാൽ മനം നീറിടുമ്പോൾ
അടിപ്പിണരാൽ അവൻ സൗഖ്യം തരും
വചനമയച്ചെന്നെ വിടുവിച്ചിടും;- വാഗ്ദത്തം...

3 ശത്രുവെനിക്കെതിരായ് വന്നിടുമ്പോൾ
ശക്തിയില്ലാതെ ഞാൻ വലഞ്ഞിടുമ്പോൾ
ശത്രുവിൻ വഴിയെ തകർത്തിടുവാൻ
ശക്തിയവനെന്നിൽ പകർന്നിടുമേ;- വാഗ്ദത്തം...

 



An unhandled error has occurred. Reload 🗙