Ente kanneerellaam thudykkumavan lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

1 ente kanneerellam thudyakkumavan 
thante karangalaal thangi nadathumavan
ente karalinte vedanayariyunnavan
thante kurishinte maravil maraykkunnavan

kaalvari krushile snehame
vatatha snehathin uravidame
vilikkunnu ninne viduthalinaayi
vanangunna nin munpil vishvasamaay

2 anugrahamenikkaay orukkiyen krupayaal
anudina bharam than shirassileti
aathmaavin shakthiye alavillaathozhukki
aananda jeevithamenikku nalki;- kaalvari…

3 varumavanoru naal vishuddhare cherppaan
vanavaravil than dutharumaay
vaanilekkuyarum njaan mannidam marakkum
manavalanodothu vasamakum;- kaalvari…

4 mandathakatiyen bandhanam maatiyen
andhakarathe nee velichamaakki 
arayil sathyamaam balaththe thannavan
adanja vaathil thurakkunnavan;- kaalvari…

This song has been viewed 618 times.
Song added on : 9/17/2020

എന്റെ കണ്ണീരെല്ലാം തുടയ്ക്കുമവൻ

1 എന്റെ കണ്ണീരെല്ലാം തുടയ്ക്കുമവൻ
തന്റെ കരങ്ങളാൽ താങ്ങി നടത്തുമവൻ
എന്റെ കരളിന്റെ വേദനയറിയുന്നവൻ
തന്റെ കുരിശിന്റെ മറവിൽ മറയ്ക്കുന്നവൻ

കാൽവറി ക്രൂശിലെ സ്നേഹമേ
വറ്റാത്ത സ്നേഹത്തിൻ ഉറവിടമേ 
വിളിക്കുന്നു നിന്നെ വിടുതലിനായി
വണങ്ങുന്ന നിൻ മുൻപിൽ വിശ്വാസമായ്

2 അനുഗ്രഹമെനിക്കായ് ഒരുക്കിയെൻ കൃപയാൽ
അനുദിന ഭാരം തൻ ശിരസ്സിലേറ്റി
ആത്മാവിൻ ശക്തിയെ അളവില്ലാതൊഴുക്കി
ആനന്ദ ജീവിതമെനിക്കു നൽകി;- കാൽവറി...

3 വരുമവനൊരു നാൾ വിശുദ്ധരെ ചേർപ്പാൻ 
വാനവരവിൽ തൻ ദൂതരുമായ് 
വാനിലേക്കുയരും ഞാൻ മന്നിടം മറക്കും 
മണവാളനോടൊത്തു വാസമാകും;- കാൽവറി...

4 മന്ദതകറ്റിയെൻ ബന്ധനം മാറ്റിയെൻ 
അന്ധകാരത്തെ നീ വെളിച്ചമാക്കി 
അരയിൽ സത്യമാം ബലത്തെ തന്നവൻ
അടഞ്ഞ വാതിൽ തുറക്കുന്നവൻ;- കാൽവറി...



An unhandled error has occurred. Reload 🗙