Ente yeshuvinte sneham orthal lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

This song has been viewed 1075 times.
Song added on : 9/17/2020

എന്റെ യേശുവിന്റെ സ്നേഹം ഓർത്താൽ

1 എന്റെ യേശുവിന്റെ സ്നേഹം ഓർത്താൽ
നന്ദി കൊണ്ടെന്നുള്ളം തുള്ളുന്നേ
എന്റെ യേശു തന്ന സൗഖ്യം ഓർത്താൽ
ഉള്ളം നിറഞ്ഞാരാധിക്കുന്നേ(2)

എന്നെ ആഴമായി കരുതുന്ന
ആ യേശുവേ പോൽ ആരുമില്ലേ 
എന്നെ ആഴമായി സ്നേഹിക്കുന്ന
ആ യേശുവേ പോൽ ആരുമില്ലേ(2)

ആരാധ്യനെ (2) ജീവന്റെ ജീവനാഥാ 
ആരാധ്യനെ (2)ജീവന്റെ ജീവനാഥാ

2 എന്റെ യേശു തന്ന നീതി ഓർത്താൽ
പാപം എന്നിൽ വാഴുകയില്ല 
എന്റെ യേശു ഏറ്റ അടികൾ ഓർത്താൽ 
രോഗം എന്നിൽ വാഴുകയില്ല 
തന്റെ ആഴമാം മുറിവിലും 
എൻ സൗഖ്യത്തെ കണ്ട നാഥനെ

എന്നെ ആഴമായി സ്നേഹിക്കുന്ന
ആ യേശുവേ പോൽ ആരുമില്ലേ 
ആരാധ്യനെ (2) ജീവന്റെ ജീവനാഥാ 
ആരാധ്യനെ (2)ജീവന്റെ ജീവനാഥാ(3)

3 എന്നെ താങ്ങിടും തൻ കരങ്ങളിൽ ഞാൻ 
കണ്ടിടുന്ന മുറിവുകളിൽ 
എന്നെ ചേർത്തണച്ച മാർവിടത്തിൽ 
ചോര ചീന്തും മുറിവുകളിൽ 
തന്റെ ആഴമാം സ്നേഹത്തെ 
കോറി ഇട്ട  എന്റെ കാന്തനെ 

എന്നെ ആഴമായി സ്നേഹിക്കുന്ന
ആ യേശുവേ പോൽ ആരുമില്ലേ 
ആരാധ്യനെ (2) ജീവന്റെ ജീവനാഥാ 
ആരാധ്യനെ (2)ജീവന്റെ ജീവനാഥാ(3)

You Tube Videos

Ente yeshuvinte sneham orthal


An unhandled error has occurred. Reload 🗙